UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: സാമ്പത്തിക മാന്ദ്യത്തിന്റെ കറുത്ത ചൊവ്വയും സൂപ്പര്‍ സോണിക് വിമാനങ്ങളുടെ പിന്‍വാങ്ങലും

Avatar

1929 ഒക്ടോബര്‍ 24 
അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം

അമേരിക്ക കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമായിരുന്നു 1929 ഒക്ടോബര്‍ 24 നു വാള്‍സ്ട്രീറ്റ് തകര്‍ച്ചയോടെ രാജ്യം നേരിട്ടു തുടങ്ങിയത്. വിനാശകരമായ ഈ സാമ്പത്തിക മാന്ദ്യം കുപ്രസിദ്ധിയാര്‍ജിച്ചത് കറുത്ത ചൊവ്വ എന്ന പേരിലാണ്. ഒക്ടോബര്‍ അവസാനത്തോടെ ആരംഭിച്ച ഈ മാന്ദ്യം ഒരാഴ്ച്ചയോളം നീണ്ടു നിന്നു.

ഈ തകര്‍ച്ച വ്യാവസായിക രാജ്യങ്ങളെ ആകെ സാമ്പത്തിക അസമത്വത്തിലേക്ക് വലിച്ചിഴച്ച ഗ്രേറ്റ് ഡിപ്രഷന്റെ തുടക്കം കൂടിയായിരുന്നു. പത്തുവര്‍ഷത്തോളം ലോകം ഇതിന്റെ കെടുതിയില്‍ ആണ്ടുനിന്നു. ലോകമാകമാനമുള്ള സ്‌റ്റോക് എസ്‌ചേഞ്ചുകളുടെ തകര്‍ച്ചയുടെ പ്രതീകമായാണ് കറുത്ത ചൊവ്വയെ സാമ്പത്തിക വിദഗ്ദര്‍ കണക്കാക്കിയത്.

2003 ഒക്ടോബര്‍ 24
സൂപ്പര്‍സോണിക് വിമാനങ്ങളുടെ അവസാന പറക്കല്‍

ആദ്യത്തെ സൂപ്പര്‍ സോണിക് കോമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റ് അന്റ്‌ലാന്റിക്, ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള മൂന്നുമണിക്കൂര്‍ നീണ്ട യാത്ര പൂര്‍ത്തിയാക്കിയതോടെ സൂപ്പര്‍സോണിക് കോണ്‍കോര്‍ഡ് വിമാനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി. 2003 ഒക്ടോബര്‍ 24 നായിരുന്നു ഈ അവസാന യാത്ര. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇത്തരം വിമാനങ്ങളുടെ പിന്‍വലിക്കലിനുള്ള കാരണം. അതോടൊപ്പം സുരക്ഷാപ്രശ്‌നവും ഭീഷണിയായി. 2000 ല്‍ പാരിസിലെ ചാള്‍സ് ഡി ഗാലി വിമാനത്തവളത്തിനു സമീപം ഒരു സൂപ്പര്‍സോണിക് വിമാനം തകര്‍ന്നു വീണ് 100 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

കോണ്‍കോര്‍ഡ് വിമാനങ്ങളുടെ അവസാന പ്രതിനിധിയായി ന്യുയോര്‍ക്കില്‍ പറന്നിറങ്ങിയ ഈ എയര്‍ക്രാഫ്റ്റിനെ വരവേല്‍ക്കാന്‍ ഹീത്രൂവിമാനത്താവളത്തില്‍ ആയിരങ്ങള്‍ കാത്തുനിന്നിരുന്നു. ബ്രിട്ടീഷ് എയര്‍വെയ്‌സ് 27 വര്‍ഷം കോണ്‍കേര്‍ഡ് വിമാനങ്ങളുടെ സര്‍വീസ് നടത്തിയിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍