UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചിയില്‍ പെണ്‍കുട്ടിക്ക് നേരെ ബ്ലെയ്ഡ് ആക്രമണം

പതിയിരുന്നുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തിന് പിന്നിലും തുടയിലും പരിക്കേറ്റു

കൊച്ചി നഗരത്തില്‍ പെണ്‍കുട്ടിക്ക് നേരെ ബ്ലെയ്ഡ് ആക്രമണം. രാവിലെ 6.45ന് കലൂരില്‍ വച്ചാണ് കോതമംഗലം സ്വദേശിയായ പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കോതമംഗലം സ്വദേശിയും പെണ്‍കുട്ടിയുടെ കാമുകനുമായ ശ്യാം ആണ് ആക്രമിച്ചത്.

പതിയിരുന്നുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തിന് പിന്നിലും തുടയിലും പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് അറിയുന്നത്. ഇവരുടെ വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര് നിന്നതാണ് പ്രകോപനത്തിന് കാരണം.

കൃത്യം നടത്തിയ ശേഷം പ്രതി കടന്നുകളഞ്ഞു. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍