UPDATES

എഡിറ്റര്‍

പതിമൂന്നുകാരി ചാവേറായി; നൈജീരിയയില്‍ സ്‌ഫോടനത്തില്‍ 34 മരണം

നൈജീരിയയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടതായി സൂചന. പതിമൂന്നു വയസുള്ള ഒരു പെണ്‍കുട്ടിയാണ് ചാവേറായതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. നൈജീരിയയുടെ വടക്ക്കിഴക്കന്‍ ഭാഗത്തുള്ള മൈഡുഗുരി നഗരത്തിലെ തിരക്കേറിയ ഒരു മാര്‍ക്കറ്റിലായിരുന്നു സഫോടനം നടന്നത്. 34 മൃതദേഹങ്ങള്‍ സ്‌ഫോടനസ്ഥലത്ത് നിന്ന് കണ്ടെത്തി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഭീകരസംഘടനകള്‍ ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് ഭീകര ഗ്രൂപ്പായ ബോക്കോ ഹറാം ആണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നത്. വിശദമായി വായിക്കുക

http://www.csmonitor.com/World/2015/0310/Blast-at-Nigeria-market-by-teenage-girl-kills-at-least-34-video

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍