UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെഷവാറില്‍ ബസ്സില്‍ ബോംബ്‌ സ്ഫോടനം: 15 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

പെഷവാറില്‍ ബസ്സിലുണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ലേഡി റീഡിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ കൂടുതലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. 40ല്‍ ഏറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബസ്സിലുണ്ടായിരുന്നു. ബസ്സിനുള്ളിലാണ് സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൂന്നാം തവണയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ യാത്ര ചെയ്യുന്ന ബസ്സിനു നേരെ ആക്രമണം ഉണ്ടാവുന്നത്. 2013ല്‍ നടന്ന സമാനമായ ആക്രമണത്തില്‍ 19 പേര്‍ മരിക്കുകയും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.   

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍