UPDATES

വിവാഹസത്കാരത്തിനിടയില്‍ ചാവേര്‍ സ്‌ഫോടനം; 30 മരണം

അഴിമുഖം പ്രതിനിധി

തുര്‍ക്കിയില്‍ നടന്നൊരു വിവാഹസത്കാരത്തിനിടയില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ കുറഞ്ഞതു മുപ്പതു പേരെങ്കിലും കൊല്ലപ്പെട്ടു. 94 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്.

കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപിലാണ് ചാവേര്‍ സ്‌ഫോടനം നടന്നിരിക്കുന്നത്. വിവാഹസത്കാരം നടന്നുകൊണ്ടിരുന്ന ഒരു ഹാളിനകത്തായിരുന്നു സ്‌ഫോടനം. ധാരളം ആളുകള്‍ ഇവിടെ സന്നിഹിതരായിരുന്നു. 

രണ്ടുമാസത്തിനു മുമ്പ് 45 പേരുടെ മരണത്തിനിടയാക്കിയ ഈസ്താംബൂള്‍ വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്ത് നടക്കുന്ന അടുത്ത കൂട്ടക്കൊലയാണ് ഗാസിയാന്‍ടെപില്‍ ഉണ്ടായിരിക്കുന്നത്.

സ്‌ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കുര്‍ദിഷ് വിഘടനവാദികളോ ഇസ്ലാമിക് സ്‌റ്റേറ്റോ ആയിരിക്കാമെന്നാണു തുര്‍ക്കി ഭരണകൂടം സംശയിക്കുന്നത്.സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് ഗസിയന്‍ടപ് നഗരം. ജനങ്ങളെ ഭയപ്പെടുത്താനാണ് ഇതു നടത്തിയവര്‍ ഉദ്ദേശിച്ചത്. അവരുടെ ആഗ്രഹം നടക്കില്ല. പക്ഷേ ഇതു വളരെ കിരാതമായിപ്പോയി; തുര്‍ക്കി ഉപപ്രധാനമന്ത്രി മെഹ്മത് സിംസെക് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍