UPDATES

വായിച്ചോ‌

നാല് വര്‍ഷത്തെ മോദി ഭരണത്തില്‍ കാശ്മീരില്‍ മാത്രം സ്ഫോടനമെന്ന് ജഗ്ഗി; നുണയെന്ന് വസ്തുതകള്‍

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ബിഹാറിലും മദ്ധ്യപ്രദേശിലും കർണാടകയിലുമടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

“കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്ത് ഒരൊറ്റ ബോംബ് സ്‌ഫോടനം പോലും നടന്നിട്ടില്ല, നടന്നിട്ടുണ്ടെങ്കില്‍ അത് കശ്മീരില്‍ മാത്രമാണ്” ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകനായ വിവാദ ആത്മീയ വ്യവസായി സദ്ഗുരു ജഗ്ഗി വാസുദേവിവിന്‍റെ പ്രസ്താവനയാണിത്‌. എന്നാല്‍ ഈ പ്രസ്താവന ശുദ്ധ അസംബന്ധമാണ് എന്ന് വിവിധ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മാത്രം ചെറുതും വലുതുമായ നൂറുകണക്കിന് സ്‌ഫോടനങ്ങളാണ് രാജ്യത്ത് നടന്നത്.

2017 ഏപ്രിൽ 11 ന് പാർലമെന്റിൽ സമർപ്പിച്ച സർക്കാർ കണക്കു പ്രകാരം 2016-ല്‍ മാത്രം 400 ബോംബ് സ്‌ഫോടനങ്ങളാണ് ഉണ്ടായിരുന്നു. അതില്‍ 100 പേര്‍ കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുമുണ്ട്. 2016ൽ ജമ്മു കാശ്മീരിലാണ് ഏറ്റവും കൂടുതൽ ബോംബ് സ്‌ഫോടനങ്ങള്‍ (69) റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മണിപ്പൂരില്‍ 64. ഭീകരവാദ പ്രവര്‍ത്തനങ്ങളും കലാപങ്ങളും രൂക്ഷമായ രണ്ടു സംസ്ഥാനങ്ങളാണിത്. ഇതടക്കം സദ്ഗുരു ജഗ്ഗി വാസുദേവ് പറഞ്ഞ പ്രസ്താവനകളെല്ലാം പൊളിച്ചടുക്കുകയാണ് മാധ്യമങ്ങള്‍.

ALSO READ: മതം, അസഹിഷ്ണുത, ഫാഷിസം: ശശികുമാര്‍ – ജഗ്ഗി വാസുദേവ് സംവാദം (ഓഡിയോ)

എന്താണ് വസ്തുത എന്ന് നോക്കാം – കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ബിഹാറിലും മദ്ധ്യപ്രദേശിലും കർണാടകയിലുമടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018 ജനുവരി 19ന് തെക്കൻ ബീഹാറിലെ ബോധ്ഗയയിൽ തീവ്രത കുറഞ്ഞ ഐ ഇ ഡി പൊട്ടിത്തെറിച്ചിരുന്നു. ബിഹാര്‍ സര്‍ക്കാര്‍ 2018 മാർച്ച് 21ന് രാജ്യസഭയെ അറിയിച്ച കാര്യമാണിത്. 2017 മാർച്ച് 7ന് മധ്യപ്രദേശിലെ ജാബിദി സ്റ്റേഷന് സമീപം ഭോപ്പാൽ – ഉജ്ജൈനി പാസഞ്ചർ ട്രെയിനിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ 11 പേർക്ക് പരിക്കേറ്റിരുന്നു. ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നടത്തുന്ന ആദ്യത്തെ ആക്രമണമാണിതെന്നാണ് അന്ന് സര്‍ക്കാര്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്‌.

2015 ജനുവരി 23ന് പടിഞ്ഞാറൻ ബിഹാർ നഗരമായ ഭോജ്പൂരിലെ ഒരു സിവിൽ കോടതിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2014 ഡിസംബർ 28-ന് ബാംഗ്ലൂരിലെ വിനോദ കേന്ദ്രമായ ചർച്ച് സ്ട്രീറ്റിൽ ഉണ്ടായ സ്ഫോടനത്തില്‍ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ നാഷണല്‍ ബോംബ് ഡാറ്റയുടെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് 2018 ജൂലൈ 12ന് ‘എക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്തതു പ്രകാരം 2015ൽ 268 ഐഇഡി സ്ഫോടനങ്ങളും, 2014ൽ 190 ഉം, 2013-ൽ 283 ഉം, 2012-ൽ 365 സ്ഫോടനങ്ങളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിട്ടുണ്ട്.

വായനയ്ക്ക്: https://goo.gl/a6AjJM

ജഗ്ഗി വാസുദേവ് എന്ന ആള്‍ദൈവം ആരെന്ന് പിണറായി വിജയനറിയില്ലെങ്കില്‍ ഇതാ കുറച്ചു കാര്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍