UPDATES

എഡിറ്റര്‍

മാന്‍ ഓഫ് ദ സീരീസ് ആണ്, പക്ഷേ ജീവിക്കണമെങ്കില്‍ പാടത്തിറങ്ങണം

Avatar

അഴിമുഖം പ്രതിനിധി

കേതന്‍ പട്ടേല്‍. 29 വയസ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദ സീരീസ്. ആഘോഷിക്കപ്പെടേണ്ട താരമാണ്. പക്ഷേ ഓള്‍ റൗണ്ടറായ പട്ടേല്‍ കളിക്കുന്നത് അന്ധരുടെ ടീമിലാണ്. അതുകൊണ്ട് തന്നെ താരമൂല്യമില്ല. വന്‍കിട കമ്പനികള്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ വിളിക്കത്തുമില്ല. അന്ധരുടെ ക്രിക്കറ്റ് സംഘടനയുടെ സാമ്പത്തികം ബിസിസിഐയുടെ ഏഴയലത്ത് വരാത്തതിനാല്‍ താരങ്ങള്‍ക്ക് കളിച്ച് കിട്ടുന്ന തുകയും തുച്ഛം. അതിനാല്‍ രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പോറ്റാനായി ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്ന സമയം കഴിഞ്ഞാല്‍ പട്ടേലിന് നെല്‍പ്പാടത്ത് കൃഷി ഇറങ്ങണം. ഗുജറാത്തിലെ വല്‍സാദ് സ്വദേശിയാണ് പട്ടേല്‍. ഒരു ജോലിക്കായി സര്‍ക്കാരില്‍ പലതവണ പലവാതിലും മുട്ടിയിട്ടും പട്ടേലിന് മുന്നില്‍ തുറക്കപ്പെട്ടില്ല. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിലെ വിജയാരവങ്ങള്‍ക്ക് ഇടയില്‍ നിന്ന പട്ടേല്‍ ഇപ്പോള്‍ ഈ വര്‍ഷം ചതിക്കുമെന്ന് ഉറപ്പുള്ള മണ്‍സൂണിനെ ഓര്‍ത്തു കൊണ്ട് നെല്‍പാടത്ത് പണിയെടുക്കുകയാണ്.

കൂടുതല്‍ വായനയ്ക്ക്‌

http://sports.ndtv.com/cricket/news/243402-blind-cricketer-who-won-man-of-the-series-in-england-has-no-job-at-home?utm_source=ndtv&utm_medium=top-stories-widget&utm_campaign=story-11-http://sports.ndtv.com/cricket/news/243402-blind-cricketer-who-won-man-of-the-series-in-england-has-no-job-at-home 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍