UPDATES

ബ്ലോഗ്

അന്നെനിക്ക് കല്ലട ട്രാവല്‍സില്‍ നിന്നും കിട്ടേണ്ട ഇടിയില്‍ നിന്നും രക്ഷിച്ചതിനു ആ ടാക്‌സി ഡ്രൈവര്‍ക്കു നന്ദി

ഞങ്ങള്‍ കൃത്യ സമയത് എത്തിയിട്ടും വണ്ടി പോയതെങ്ങനെ എന്ന് ചോദിച്ചപ്പോള്‍ വൈകുമെന്ന് അറിയിച്ചത് കൊണ്ടാണ് പോയത് എന്നായിരുന്നു മറുപടി

കല്ലട ട്രാവല്‍സിന്റെ ബസില്‍ യാത്രക്കാര്‍ ആക്രമിക്കപ്പെട്ടതോടെ ഇവര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയരുകയാണ്. ബസ് ജീവനക്കാരാണ് യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. ഒട്ടനവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ കല്ലട ട്രാവല്‍സ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും വണ്‍ സ്റ്റാര്‍ റേറ്റിംഗിനുള്ള ആഹ്വാനവും ഉയരുന്നുണ്ട്. അജിത്ത് നീലാഞ്ജനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വൈറ്റിലയിലെ കല്ലട ബസ് സര്‍വിസില്‍ നിന്ന് ഏതാണ്ട് ഏഴു വര്ഷം മുന്‍പുണ്ടായ ഒരു അനുഭവം. ഒരു ബന്ധുവിന് ഹൈദരാബാദില്‍ ജോലിക്കു ചേരുവാന്‍ ബസ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. അയാളെ വണ്ടി കയറ്റി വിടാന്‍ ഒരു ടാക്‌സിയില്‍ വൈറ്റില വരെ ഞാനും ഉണ്ടായിരുന്നു. വരുന്ന വഴിക്കു ഒരു അപകടം കാരണമായി റോഡ് തടസ്സപ്പെടുകയും വൈറ്റിലയിലെ കല്ലട ഓഫിസില്‍ വിവരം ധരിപ്പിക്കുകയും അഞ്ചോ പത്തോ മിനുട്ടു വൈകുവാനുള്ള സാധ്യത അറിയിക്കുകയും ചെയ്തപ്പോള്‍ അവര്‍ സീറ്റ് നമ്പറും യാത്രക്കാരന്റെ പേരും നോട്ട് ചെയ്തു അഞ്ചോ പത്തോ മിനിറ്റ് പ്രശനമല്ല എന്ന് ഉറപ്പു തരുകയും ചെയ്തു. എന്നിട്ടും കൃത്യ സമയത്ത് വൈറ്റിലയില്‍ എത്തിയപ്പോള്‍ വണ്ടി പുറപ്പെട്ടു എന്ന വിവരമാണ് കിട്ടിയത്. ഒരു യാത്രക്കാരന് വേണ്ടി കാത്ത് നില്‍ക്കാനാവില്ല എന്നായിരുന്നു അപ്പോഴത്തെ മറുപടി. ഞങ്ങള്‍ കൃത്യ സമയത് എത്തിയിട്ടും വണ്ടി പോയതെങ്ങനെ എന്ന് ചോദിച്ചപ്പോള്‍ വൈകുമെന്ന് അറിയിച്ചത് കൊണ്ടാണ് പോയത് എന്നായിരുന്നു മറുപടി. തുടര്‍ന്ന് അവര്‍ ഡ്രൈവറുമായി ബന്ധപ്പെടാമെന്നും അടുത്ത ജംക്ഷനില്‍ എവിടെയെങ്കിലും വണ്ടി നിര്‍ത്തിയിടും എന്നറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കാറില്‍ യാത്ര തുടര്‍ന്നു. ഓരോ സ്ഥലത്തെത്തി വിളിക്കുമ്പോഴും ഡ്രൈവര്‍ ഫോണ്‍ എടുക്കുന്നിലെന്ന മറുപടിയാണ് കിട്ടിയത്. ഡ്രൈവറുടെ നമ്പര്‍ വാങ്ങി വിളിച്ചു നോക്കിയപ്പോള്‍ അയാള്‍ ഫോണ്‍ എടുക്കുകയും വണ്ടി ഞങ്ങള്‍ ഉദ്ദേശിച്ചതിലും അകലെ എത്തിയ എന്ന് മനസ്സിലാക്കുകയും ഉണ്ടായി. തൃശൂര്‍ എത്തുന്നതിനു മുന്‍പായി ബസ് കണ്ടെത്തനായി.

ഇത് കഴിഞ്ഞ ശേഷം വൈറ്റില ഓഫിസില്‍ വിളിച്ചു രോഷം പ്രകടിപ്പിച്ചപ്പോള്‍ ‘നീ പോടാ മൈരേ. നീ എന്തുണ്ടാക്കാനാണ്?’ എന്ന തരത്തിലുള്ള മറുപടികളും ഭീഷണിയുമാണ് ഉണ്ടായത്.

തിരിച്ചു കല്ലടയുടെ വൈറ്റില ഓഫിസിലേക്കു വണ്ടി വിടാന്‍ ടാക്‌സി ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും വെറുതെ വേണ്ട സാറേ എന്ന് പറഞ്ഞു അയാള്‍ പിന്തിരിപ്പിച്ചു.

അന്നെനിക്ക് കിട്ടേണ്ട ഇടിയില്‍ നിന്നും രക്ഷിച്ചതിനു ആ ടാക്‌സി ഡ്രൈവര്‍ക്കു നന്ദി പറയുന്നു. ഇത് സംബന്ധിച്ച ഒരു പരാതി ബസ് സര്‍വിസിന്റെ സൈറ്റില്‍ ഫീഡ് ബാക്ക് ആയി അന്ന് കൊടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍