UPDATES

ബ്ലോഗ്

‘ദുർബല വിഭാഗങ്ങൾ നാടുകടത്തപ്പെടുന്ന ഇടങ്ങളായി നമ്മുടെ ജയിലുകൾ മാറും’

ഓർഗനൈസ്റ്റ് ക്രൈമിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്ന ശ്രേണീകൃതമായ സാമൂഹിക ഘടനയിൽ മുകളിലുള്ളവർ നീതി നിർവഹണത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്ന കാഴ്ചയും പതിവാണല്ലോ.

നീതിയെയും നിയമത്തെയും കുറിച്ച് ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിച്ച ഒരു സംഭവമാണ് തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നുമുള്ള ജയിൽ ചാട്ടം,അവർ ജയിൽ ചാടിയതിനു കാരണമായി പറഞ്ഞത് ജാമ്യത്തിലിറങ്ങാൻ വക്കിലിനെ വെക്കാൻ കഴിവില്ലാത്തത് കൊണ്ട് ജയിലിൽ തന്നെ ദീർഘ നാൾ കഴിയേണ്ടി വരുമോ എന്ന ഭീതിയാണ് അവരെ അതിനു പ്രേരിപ്പിച്ചത് എന്നതാണ്.

ജയിലിൽ നിന്നും ചാടിയ രണ്ടു സ്ത്രീകളും ഏകദേശം സമാനമായ സാഹചര്യത്തിൽ ഉള്ളവർ. ജയിലിൽ വന്നത് പെറ്റി ക്രൈം എന്ന വിഭാഗത്തിൽ പെട്ട താരതമ്യേന ചെറുകിട കുറ്റങ്ങൾ ചെയ്തിതനാണ്. അവരുടെ സാമൂഹിക സാഹചര്യങ്ങളാണ് അവരെ കുറ്റവാളികൾ ആക്കിയത് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാവും. അതായത് രണ്ടു പേരും ദരിദ്ര കുടുംബത്തിൽ നിന്ന് വന്നവർ,സ്ഥിര വരുമാനം ഇല്ലാത്തവർ. രണ്ടു പേർക്കും അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികൾ ഉള്ളവർ. ആ കുട്ടികളുടെ വസ്ത്രം, ഭക്ഷണം സംരക്ഷണം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ അവരുടെ കുറഞ്ഞ വരുമാനത്തിൽ നിന്നും നിറവേറാൻ ബാധ്യതയായുള്ളവർ. സാമൂഹിക നീതി സംവിധാനങ്ങളുടെ ഫലപ്രദമായ ഇടപെടലുകളുടെ അഭാവമാവാം അവരെ ഇത്തരം ഒരു കുറ്റകൃത്യങ്ങളിലേക്ക് തള്ളി വിട്ടത്.

നീതി നിർവഹണം ശിക്ഷിക്കൽ അല്ല കറക്റ്റീവ് അഡ്മിനിസ്ട്രേഷനാണ് എന്ന സങ്കൽപം നിലനിൽക്കുന്ന ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളിൽ ഒന്നിലായിരുന്നു അവർ എങ്കിൽ വല്ല രണ്ടു മാസത്തെ സാമൂഹിക സേവനവും കൗൺസിലിംഗും നിർദേശിക്കപ്പെട്ടു ജയിലിന്റെ പുറത്തു കറക്ഷൻ പ്രോസസ്സിനു വിധേയമായി സംരക്ഷിക്കപ്പെടുമായിരുന്നവർ..
ഒരാൾ കാൽപവന്റെ മോതിരം മോഷ്ടിച്ചതിനും ; മറ്റയാൾ അരപവന്റെ മുക്കുപണ്ടം പണയം വെച്ചതിനും അറസ്റ്റ് ചെയ്യപ്പെട്ടവർ. രണ്ടു പേരും വിചാരണ തടവുകാർ. മിക്കവാറും തങ്ങളുടെ കുറ്റത്തിന് കിട്ടാവുന്ന പരമാവധി ശിക്ഷയേക്കാൾ കൂടുതൽ വിചാരണ കാലഘട്ടത്തിൽ തന്നെ ജയിലിൽ കഴിഞ്ഞിട്ടുണ്ടാവാൻ സാധ്യത ഉള്ളവർ.

നീതിയും നിയമവും തമ്മിലുള്ള ഇത്തരം കോൺഫ്ലിക്റ്റ് അഡ്രസ്സ് ചെയ്യപ്പെട്ടാത്ത കാലത്തോളം പെറ്റി ക്രൈമിനു ശിക്ഷിക്കപ്പെട്ട ദുർബല വിഭാഗങ്ങൾ നാടുകടത്തപ്പെടുന്ന ഇടങ്ങളായി നമ്മുടെ ജയിലുകൾ മാറും.
മറുപുറത്തു ഓർഗനൈസ്റ്റ് ക്രൈമിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്ന ശ്രേണീകൃതമായ സാമൂഹിക ഘടനയിൽ മുകളിലുള്ളവർ നീതി നിർവഹണത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്ന കാഴ്ചയും പതിവാണല്ലോ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

സാബ്ലൂ തോമസ്

സാബ്ലൂ തോമസ്

മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍