UPDATES

ബ്ലോഗ്

‘അങ്ങനിപ്പം കുഞ്ഞേച്ചി മുറ്റമടിക്കേണ്ട’; കുഞ്ഞുങ്ങളെ സ്ത്രീവിരുദ്ധ കവിത പഠിപ്പിക്കുന്ന ഐസിഡിഎസ്

അങ്കണ തൈമാവ് എന്ന കൈപ്പുസ്തകത്തിലെ ‘കുട്ടിയും കുടുംബവും’ എന്ന അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണ് കവിത

റസീന കെ കെ

റസീന കെ കെ

ഐസിഡിഎസ് അംഗനവാടി അധ്യാപകർക്കായി പുറത്തിറക്കിയ അങ്കണ തൈമാവ് എന്ന കൈപ്പുസ്തകത്തിലെ ‘കുട്ടിയും കുടുംബവും’ എന്ന അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു കവിതയാണ് ചിത്രത്തിൽ.

കുഞ്ഞുങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ ഒരു പുസ്തകത്തിൽ ഇങ്ങനെയൊരു കവിത കടന്നു കൂടുന്നത് കേവലം അബദ്ധമായി കാണാനാവില്ല. മുറ്റമടിക്കാൻ കൊച്ചേച്ചിയും കടയിൽ പോവാൻ കുഞ്ഞേട്ടനും എന്ന സ്ത്രീ വിരുദ്ധത താളത്തിൽ പഠിപ്പിക്കുന്നത് ഇവിടെയുള്ള സ്ത്രീകളുടെകൂടി വരുമാന വിഹിതം ഉൾപ്പെടുന്ന പൊതുഖജനാവിലെ പണം ഉപയോഗിച്ച് കൊണ്ടാണ്. കവിതയും കരിവളയും മുറ്റമടിയും ഓമനിക്കലും കുടുംബത്തിലെ സ്ത്രീകൾക്കും; മേൽനോട്ടവും കാരണവർ സ്ഥാനവും ആണുങ്ങൾക്കും ഓഹരിവെച്ചുകൊണ്ട് അങ്ങേയറ്റം സ്ത്രീവിരുദ്ധമായി വീടിനകത്തെ ലിംഗപദവികൾ ആവർത്തിച്ചുറപ്പിക്കുന്ന ഇത്തരം അശ്ലീലങ്ങൾ ചെറിയ പ്രായത്തിലേ കുട്ടികൾക്ക് പകർന്നു കൊടുക്കുകയാണോ ഐസിഡിഎസിന്റെ പ്രവർത്തന ലക്ഷ്യം?

ഈരടികളും ചിത്രങ്ങളും കഥകളും കവിതകളും പഴഞ്ചൊല്ലും ഒക്കെക്കൂടി ഉണ്ടാക്കിയെടുത്ത ആൺ ബോധങ്ങൾ, കുടുംബങ്ങളിലും സാമൂഹത്തിലാകെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ശരിയായ ലിംഗബോധം പാഠപുസ്തകങ്ങളിലൂടെ ഉറപ്പുവരുത്തേണ്ടയിടത്താണ് ഈ ആഭാസം അച്ചടിച്ചിരിക്കുന്നത്. കുടുംബ വ്യവസ്ഥിതിയിൽ നിലനിൽക്കുന്ന ലിംഗപദവികളെ പരിഷ്ക്കരിക്കുവാൻ ഇത്തരം സർക്കാർ പദ്ധതികൾക്ക് ബാധ്യതയുണ്ട്. അത്തരമൊരു ബാധ്യത നിർവഹിക്കുവാൻ ബോധവും വെളിവും ഉള്ളവരാരെങ്കിലും ഇന്ന് ഭരണ രംഗത്തുണ്ട് എങ്കിൽ ഈ പുസ്തകത്തിൽ നിന്നും കവിത പിൻവലിക്കപ്പെടും, തീർച്ച!

(റസീന ഫേസ്ബുക്കില്‍ എഴുതിയത്)

Azhimukham Special: ശ്മശാനത്തിനെതിരെ പരാതി നല്‍കി, ആറ് കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷമായി ക്ഷേത്രകമ്മിറ്റിയുടെ ഊരുവിലക്ക്

റസീന കെ കെ

റസീന കെ കെ

മലപ്പുറത്ത് ഇംഗ്ലീഷ് സാഹിത്യ അധ്യാപിക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍