UPDATES

ബ്ലോഗ്

പുതിയ യൂണിവേഴ്സിറ്റി കോളേജ് ഉണ്ടാകുന്നതില്‍ കെ എസ് യുവിനും എസ്എഫ്‌ഐയ്ക്കും സന്തോഷിക്കാം: കെ എസ് യുവിന്റെ ഒടുവിലത്തെ ചെയര്‍മാന് പറയാനുള്ളത്‌

എസ്.എഫ്.ഐ. യും നിലനിൽക്കണം. അവരുടെ കൊടിയിൽ എഴുതിയ മുദ്രാവാക്യങ്ങളോടെ. ആ മുദാവാക്യങ്ങൾക്കും പ്രസക്തി കൂടുതലുള്ള കാലമാണ്. രാജ്യം മുഴുവനും.

യൂണിവേഴ്സിറ്റി കോളേജിൽ ഇന്ന് തുടങ്ങിയത് ഒരു പുതിയ കാലഘട്ടമാണ്. അത് കൊണ്ടാടുക തന്നെ വേണം. എല്ലാ പാർട്ടികളും. എല്ലാ ജനാധിപത്യ വിശ്വാസികളും. എസ്.എഫ്.ഐ.യും സന്തോഷിക്കണം. കാൻസർ രോഗം സുഖപ്പെടുന്നതുപോലെ.

ഈ വിജയം കെ.എസ്‌.യു. നേടിയതല്ല. വീണു കിട്ടിയ അവസരമാണ്. മാധ്യമങ്ങളാണ് സഹായിച്ചത്. അതവരുടെ നിഷ്പക്ഷത തന്നെയാണ്. ഇടതു ചായ്‌വുള്ള പത്രക്കാരും ടെലിവിഷൻകാരും എസ്.എഫ്.ഐ. യെ നിശിതമായി വിമർശിച്ചത് കാണാതെ പോകരുത്.

യൂണിവേഴ്സിറ്റി കോളേജിൽ ഇന്ന് തുടങ്ങിയത് ഒരു പുതിയ കാലഘട്ടമാണ്. അത് കൊണ്ടാടുക തന്നെ വേണം. എല്ലാ പാർട്ടികളും. എല്ലാ ജനാധിപത്യ വിശ്വാസികളും. എസ്.എഫ്.ഐ.യും സന്തോഷിക്കണം. കാൻസർ രോഗം സുഖപ്പെടുന്നതുപോലെ.

മൂന്നിലൊന്ന് മനുഷ്യരെങ്കിലും കോൺഗ്രസ് അനുകൂലികളായ, ഇരുപതിൽ പതിനഞ്ചു സീറ്റിലും കോൺഗ്രസുകാർ ജയിച്ച് എം പി. മാരായ, സ്വാതന്ത്ര്യത്തിനു ശേഷം പകുതിക്കാലം കോൺസ് ഭരിച്ച, ഒരു സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാന കോളേജിൽ കെ.എസ്.യു. യൂണിറ്റ് തുടങ്ങാൻ അനുവദിക്കാതിരുന്നത് ചിലരുടെ കയ്യൂക്കിന്റെ ബലത്തിൽ മാത്രമായിരുന്നു. കവലച്ചട്ടമ്പിമാർക്ക് ഉള്ളതിനെക്കാൾ അല്പവും മാന്യത കൂടുതലില്ലാത്ത കയ്യൂക്ക്. പതിറ്റാണ്ടുകൾ ഒരു കോളേജിനെ ശ്വാസം മുട്ടിച്ച ആ കയ്യൂക്ക് അയഞ്ഞു കഴിഞ്ഞു. ലക്ഷ്യം തെറ്റിയ ഒരു കത്തി ആ കയ്യൂക്കിനെക്കൂടി അറുത്തിട്ടു.

കലാലയങ്ങൾ പുസ്തകങ്ങൾ പഠിക്കാൻ മാത്രമുള്ളതല്ല. പഠിക്കാൻ മാത്രമെങ്കിൽ അതിന് ലൈബ്രറിയോ ട്യൂഷൻ സെന്ററോ ഒക്കെ മതി. കോളേജുകളിൽ ജീവിതമാണ് പഠിക്കേണ്ടത്. സ്നേഹിക്കാനാണ് പഠിക്കേണ്ടത്. പങ്കിടാനാണ് പഠിക്കേണ്ടത്. നയിക്കാനാണ് പഠിക്കേണ്ടത്. ഇതെല്ലാം ചെയ്യുമ്പോഴും പഠിക്കാനും മറന്നു പോകാതെ.

ഈ വിജയം കെ.എസ്‌.യു. നേടിയതല്ല. വീണു കിട്ടിയ അവസരമാണ്. മാധ്യമങ്ങളാണ് സഹായിച്ചത്. അതവരുടെ നിഷ്പക്ഷത തന്നെയാണ്. ഇടതു ചായ്‌വുള്ള പത്രക്കാരും ടെലിവിഷൻകാരും എസ്.എഫ്.ഐ. യെ നിശിതമായി വിമർശിച്ചത് കാണാതെ പോകരുത്.

എസ്.എഫ്.ഐ.യുടെ അക്രമം മാത്രമല്ല കെ.എസ്.യു. വിനെ തകർത്തത്. അതിനാൽ ഒരു ആത്മ പരിശോധനയോടെ കെ.എസ്.യു. വും തുടങ്ങണം. എസ്.എഫ്.ഐ. യുമായി മത്സരിക്കുകയാണ് വേണ്ടത്. ജനാധിപത്യം പരിശീലിക്കാൻ. തിരികെ അവരുടെ തലയടിച്ചു പൊട്ടിക്കുകയല്ല ചെയ്യേണ്ടത്. എല്ലാ തലകളും വിലപ്പെട്ടതാണ്. അവരവരുടെ കുടുംബാംഗങ്ങൾക്കെങ്കിലും. അക്രമങ്ങൾ ഇനി ഒളിച്ചു വയ്ക്കാനും പാടാണ്. ആർക്കും. അത്രയ്ക്ക് കാമറക്കണ്ണുകളാണ് ചുറ്റിനും. ആ കണ്ണുകൾ കെ.എസ്.യു. വിനും കൂട്ടിനുണ്ടാകും. നല്ല കാര്യങ്ങൾ മാത്രം ചെയ്താൽ.

എസ്.എഫ് ഐ. ക്ക് ഇതു് നല്ല പാഠമാണ്. എതിർക്കുന്നവരെയെല്ലാം തല്ലിയോടിച്ചിട്ട് ചെങ്കോട്ടയെന്ന് ബാനറെഴുതിക്കെട്ടിയാൽ ഒരിടവും ചുവക്കില്ല. ഉള്ള ചുവപ്പും കാലത്തിൽ മായും. വ്യാജ കോട്ടകൾ എക്കാലവും ഒരാൾക്കും സംരക്ഷിക്കാനാകില്ല. ഒരു സർക്കാരിനും. സ്വാതന്ത്യത്തിന്റെയും സുനാമികൾ ഇടയ്ക്കെങ്കിലും ഉണ്ടാകും. ഭീഷണിയുടെ കോട്ടകൾ അതിൽ നിലംപരിശാകും.

എസ്.എഫ്.ഐ. യും നിലനിൽക്കണം. അവരുടെ കൊടിയിൽ എഴുതിയ മുദ്രാവാക്യങ്ങളോടെ. ആ മുദാവാക്യങ്ങൾക്കും പ്രസക്തി കൂടുതലുള്ള കാലമാണ്. രാജ്യം മുഴുവനും.

ഡോ.എസ്എസ് ലാല്‍

ഡോ.എസ്എസ് ലാല്‍

ആരോഗ്യ വിദഗ്ധന്‍, കോളമിസ്റ്റ്, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍