UPDATES

ബ്ലോഗ്

പെരിയയിലേത് രാഷ്ട്രീയ കൊലപാതകവും ചിതറയിലേത് അരാഷ്ട്രീയ കൊലപാതകവുമായി മാറുന്നതിന്റെ മാധ്യമരാഷ്ട്രീയം പരിശോധിക്കപ്പെടണം

അതിര്‍ത്തിയിലായാലും നാട്ടിലായാലും കൊല്ലപ്പെടുന്ന ഓരോരുത്തരെയുമോര്‍ത്ത് ദുഃഖിച്ചുതന്നെയാണ് ഈ കുറിപ്പ്

കൊലപാതകക്കേസുകളിൽ മാധ്യമവാർത്തകളുടെ പ്രാഥമിക അടിസ്ഥാനം പൊലീസ് തയ്യാറാക്കുന്ന എഫ്‌ഐആറാണ്. പേരിയയിലെ കൊലപാതകത്തിലുൾപ്പെടെ എഫ്‌ഐആറിനെയാണ് ആശ്രയിച്ചിട്ടുള്ളത്. കൊല്ലപ്പെട്ടയാൾ ഏതെങ്കിലും പാർട്ടിക്കാരനാണെങ്കിൽ, കൊന്നയാൾ മറ്റൊരു പാർട്ടിയിലെ അംഗമാണെങ്കിൽ അതിനെ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കുന്നതിന്റെ പ്രധാന പ്രൂഫാണ് എഫ്‌ഐആർ. ചിതറയിലെ കൊലപാതകത്തിലും പോലീസ് അങ്ങനെതന്നെയാണ് എഫ്‌ഐആർ എഴുതിയിട്ടുള്ളത്. കൊല്ലപ്പെട്ടയാൾ സിപിഎംകാരനും കൊന്നയാൾ കോൺഗ്രസുകാരനുമാണ്. മുൻ വൈരാഗ്യത്താലും രാഷ്ട്രീയവൈരാഗ്യത്താലുമാണ് കുത്തിയതെന്ന് ആദ്യം തന്നെ പറയുന്നുണ്ട്. അപ്പോൾ പിന്നെ പെരിയയിലേത് രാഷ്ട്രീയ കൊലപാതകവും ചിതറയിലേത് അരാഷ്ട്രീയ കൊലപാതകവുമായി മാറുന്നതിന്റെ മാധ്യമരാഷ്ട്രീയമാണ് പരിശോധിക്കേണ്ടത്.

ആറ്റുകാൽ പൊങ്കാലയ്ക്ക് നാൽപതു ലക്ഷം ഭക്തർ പൊങ്കാലയിട്ടുവെന്ന അമ്പലക്കമ്മറ്റിയുടെ വാദം അതേപടി വിഴുങ്ങാനും വിഴുങ്ങാതിരിക്കാനും മാധ്യമങ്ങൾക്ക് അവകാശമുണ്ട്. വനിതാ മതിലിൽ 50 ലക്ഷം പേർ പങ്കെടുത്തെന്ന അവകാശവാദവും അങ്ങനെതന്നെയാണ്. ചിലർ വിഴുങ്ങും ചിലർ വിഴുങ്ങില്ല. പക്ഷേ, അതിർത്തിക്കപ്പുറത്ത് ഇന്ത്യ ബോംബിട്ടപ്പോൾ മുന്നൂറും മുന്നൂറ്റമ്പതും പേർ മരിച്ചുവെന്ന് ‘ആരെ’ങ്കിലും പറഞ്ഞുകേട്ടപ്പോഴോ? മിക്കവരും അത് വെള്ളംതൊടാതെ വിഴുങ്ങി. എന്നു മാത്രമല്ല, ആ വിഴുങ്ങലിനെ ഭംഗിയായി ന്യായീകരിക്കുകയും ചെയ്തു. പക്ഷേ, അവരെ ആരും ന്യായീകരണ തൊഴിലാളിയെന്നു വിളിച്ചില്ല!

അപ്പോൾ സംഗതിയിതാണ്, കേരളത്തിലെ ഇടതുപക്ഷം, അത് രാഷ്ട്രീയപരമായോ ആശയപരമായോ ആകട്ടെ, ഒരുവശത്തുവന്നാൽ ആ വശത്തിന്റെ മറുഭാഗത്താണ് ന്യായമെന്ന് നമ്മുടെ മാധ്യമങ്ങളുൾപ്പെടെ തീർച്ചപ്പെടുത്തും. അതിനെ ഉളുപ്പില്ലാതെ ന്യായീകരിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ന്യായം ഇപ്പുറത്താണെന്നു പറയുകയും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ ന്യായീകരണ തൊഴിലാളിയായി മുദ്രകുത്തി അധിക്ഷേപിക്കുകയും ചെയ്യും.

അതിര്‍ത്തിയിലായാലും നാട്ടിലായാലും കൊല്ലപ്പെടുന്ന ഓരോരുത്തരെയുമോര്‍ത്ത് ദുഃഖിച്ചുതന്നെയാണ് ഈ പോസ്റ്റ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍