UPDATES

ബ്ലോഗ്

‘എന്തൊക്കെപറഞ്ഞാലും, മാണിഗ്രൂപ്പുകാര്‍ മറന്നാലും, നല്ല കോണ്‍ഗ്രസുകാര്‍ക്ക് ജോസഫിനെ മറക്കാന്‍ പറ്റില്ല’; കാരണം ഇതാണ്

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോഴും ജോസഫ് ഒരു മികച്ച സാധ്യതയാണ്. ഒരുപക്ഷേ, പി. ജെ. ജോസഫിലൂടെ യുഡിഎഫിന് ഇടുക്കി മണ്ഡലത്തില്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ലഭിച്ചേക്കാം.

കേരള കോണ്‍ഗ്രസുകാരും കേരളത്തിലെ കോണ്‍ഗ്രസുകാരും

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍, സത്യവിശ്വാസികളുടെ മാത്രം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (എം) അതിവിദഗ്ധമായി ശ്രീ പി. ജെ. ജോസഫിനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും ഒഴിവാക്കി. മാരകപാപങ്ങളിലൊന്നായ ‘ദുരാഗ്രഹമാ’ണ് കാരണമെന്ന് അടുത്തിടെ നടന്ന കേരള കോണ്‍ഗ്രസ് കോട്ടയം സൂനഹദോസ് പറയുന്നു. പകരം എളിമ, അനുസരണം, മിതത്വം തുടങ്ങിയ ദൈവികപുണ്യങ്ങള്‍ പേറുന്ന തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയുമാക്കി.

എന്തൊക്കെപറഞ്ഞാലും, മാണിഗ്രൂപ്പുകാര്‍ മറന്നാലും, നല്ല കോണ്‍ഗ്രസുകാര്‍ക്ക് ജോസഫിനെ മറക്കാന്‍ പറ്റില്ല. കാരണം 2011- ല്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍, യുഡിഫ് അധികാരത്തിലേറിയത് വെറും രണ്ട് സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ്. അന്ന് മാണിഗ്രൂപ്പിലുടെ യുഡിഎഫിലെത്തിയ മൂന്ന് ജോസഫ് ഗ്രൂപ്പുകാര്‍ വിജയിച്ചു. അത്രയ്ക്കും നിര്‍ണായകമായ ആ സമയത്ത് ജോസഫ് ഗ്രൂപ്പ് എല്‍ഡിഎഫില്‍ ആയിരുന്നെങ്കില്‍ സംസ്ഥാനത്തു എല്‍ഡിഎഫിന്റെ തുടര്‍ഭരണം ഉണ്ടാകുമായിരുന്നു. അതിനെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞത് കേരളകോണ്‍ഗ്രസുകളുടെ ലയനം മൂലമാണ്.

Read: പി ജെ ജോസഫിനെ ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ യുഡിഎഫ്?

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോഴും ജോസഫ് ഒരു മികച്ച സാധ്യതയാണ്. ഒരുപക്ഷേ, പി. ജെ. ജോസഫിലൂടെ യുഡിഎഫിന് ഇടുക്കി മണ്ഡലത്തില്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ലഭിച്ചേക്കാം. അതേസമയം കോട്ടയത്ത് ശക്തമായ മത്സരത്തിന് കളമൊരുങ്ങുകയും ചെയ്തു. മാണി ഗ്രൂപ്പിലെ സൈബര്‍പോരാളികളുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ ആളുകള്‍ ഇട്ടിരിക്കുന്ന കമന്റുകള്‍ പരിശോധിച്ചാല്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് കാര്യം മനസിലാകും.  ‘യതോ ധര്‍മസ്തതോ ജയ:’

ഡോ. ആല്‍ബര്‍ട്ട് എബ്രഹാം

ഡോ. ആല്‍ബര്‍ട്ട് എബ്രഹാം

അസിസ്റ്റന്റ് പ്രൊഫസര്‍, ഡല്‍ഹി സര്‍വകലാശാല

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍