UPDATES

ബ്ലോഗ്

‘മ്മളെ സിരിപ്പിക്കാൻ പോന്ന ആദ്യരാത്രികൾ സിൽമകളിൽ എടുക്കാൻ പാങ്ങ് ഉള്ളോരുണ്ടേ വരീൻ…’

മുറിയുടെ ചുമരിൽ ക്രിക്കറ്റ് പ്രേമിയായ ഭർത്താവ് ഒട്ടിച്ചുവെച്ച സച്ചിൻ ടെണ്ടുൽക്കറിന്റെ ഫോട്ടോ കണ്ട് ആദ്യരാത്രിയിൽ നവവധു “ഇതാരാ ചേട്ടാ”എന്നു ചോദിക്കുന്ന ഒരു രംഗം 1983 എന്ന സിനിമയിലുണ്ട്. തിയേറ്ററിൽ ആളുകൾ ആർത്തുചിരിച്ചു കാണണം.

റസീന കെ കെ

റസീന കെ കെ

മുറിയുടെ ചുമരിൽ ക്രിക്കറ്റ് പ്രേമിയായ ഭർത്താവ് ഒട്ടിച്ചുവെച്ച സച്ചിൻ ടെണ്ടുൽക്കറിന്റെ ഫോട്ടോ കണ്ട് ആദ്യരാത്രിയിൽ നവവധു “ഇതാരാ ചേട്ടാ”എന്നു ചോദിക്കുന്ന ഒരു രംഗം 1983 എന്ന സിനിമയിലുണ്ട്. തിയേറ്ററിൽ ആളുകൾ ആർത്തുചിരിച്ചു കാണണം.

ഗുരുവായൂരപ്പൻ കോളേജ് ഹോസ്റ്റലിൽ കൂട്ടുകാരി ജിതാ പാർവതിയുടെ മുറിയിൽ ആരോ ഒട്ടിച്ചുവച്ച ആമീർഖാന്റെ ഫോട്ടോ കണ്ടു ഈ ചുള്ളൻ ജിതയുടെ ആരാ എന്ന് ചോദിച്ചതും അത്‌ കേട്ട് അവൾ നോക്കിയ ഒരുമാതിരി നോട്ടവും, ഞെട്ടലും, പിന്നെ ഉണ്ടായ കൂട്ടച്ചിരികളും ഒക്കെയാണ് ആ രംഗം കാണുമ്പോൾ ഓർമ്മയിൽ വരാറുള്ളത്.

പ്ലസ് ടു പഠനത്തിനു ശേഷം വീട് വിടും വരെ – കുരുത്തക്കേട് കാരണം നാട് കടത്തും വരെ – വീട്ടിൽ ടിവി ഉണ്ടായിരുന്നില്ല. തീയേറ്ററിൽ പോയി സിനിമകാണുന്ന ശീലവും വീട്ടിൽ ഇല്ലായിരുന്നു. വല്ലപ്പോഴും അടുത്ത വീടുകളിൽ പോയി അരയും മുറിയും ആയികണ്ട് നിർത്തുന്ന സിനിമകളുടെ ബാക്കി മനസ്സിൽ സങ്കല്പിക്കാറാണ് അന്നത്തെ പതിവ്. പ്ലസ്‌ ടു കാലത്തിനിടക്ക് പൂർണ്ണമായും കണ്ട സിനിമകൾ അനിയത്തിപ്രാവും ചെമ്മീനും ആണ്. പക്ഷെ സമപ്രായക്കാരായ ആൺകുട്ടികളും, എന്റെ സഹോദരനും ഒക്കെകൂടി വി സി ആർ സംഘടിപ്പിച്ചു ധരാളം സിനിമകൾ കാണുമായിരുന്നു.

പഠിച്ചിരുന്ന ഹോസ്റ്റലുകളിൽ നിന്ന് മതില് ചാടിയും, വാർഡനെ സോപ്പിട്ടും മറ്റും കണ്ട ചുരുക്കം മലയാള സിനിമകൾ മാത്രമാണ് അന്നത്തെ സിനിമാ ലോകം. അതിനിടയിൽ അരഡസൻ ഖാൻമാരിൽ നിന്ന് ആമീർ ഖാനെ ഞാനെങ്ങനെ തിരിച്ചറിയാനാണ്? അതിന്റെ പേരിൽ പരിഹസിക്കപ്പെട്ടിട്ടുള്ളത് ഓർമയിലുള്ള ഞാൻ സച്ചിനെ അറിയാത്ത നവവധുവിനെ നോക്കി എങ്ങിനെ പൊട്ടിചിരിക്കാനാണ്?

അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ, നിങ്ങ ആണുങ്ങളുടെ ജീവിതമല്ല ഞങ്ങ പെണ്ണുങ്ങളുടെ ജീവിതം. ങ്ങളെ ചിരിപോലല്ല നുമ്മ ചിരി. മ്മളെ സിരിപ്പിക്കാൻ പോന്ന ആദ്യരാത്രികൾ, സാധരണ രാത്രികൾ ആയാലും മതി, സിൽമകളിൽ എടുക്കാൻ പാങ്ങ് ഉള്ളോരുണ്ടേ വരീൻ, കാണട്ടെ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റസീന കെ കെ

റസീന കെ കെ

മലപ്പുറത്ത് ഇംഗ്ലീഷ് സാഹിത്യ അധ്യാപിക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍