UPDATES

ബ്ലോഗ്

‘ഈ അങ്കിള്‍ എന്നെ ബാഡ് ടച്ച് ചെയ്തു’ എന്ന് പറയാന്‍ മകളെ പര്യാപ്തയാക്കിയ ആ അമ്മയ്ക്ക് ബിഗ് സല്യൂട്ട്

സ്പര്‍ശനങ്ങള്‍ നല്ലതോ/ചീത്തയോ കളിക്കുമ്പോഴോ/കളിക്കാതിരിക്കുമ്പോഴോ എന്നല്ല സുരക്ഷിതമായതോ അല്ലാത്തതോ എന്ന് കൃത്യമായി വിവേചിചറിയാന്‍ ഒരു 6 വയസ്സുകാരിയെ അവളുടെ അമ്മ പര്യാപ്തമായ ഇടത്തില്‍ നിന്നാണ് അവള്‍ കൃത്യമായി ചൂണ്ടിക്കാണിച്ചുകൊണ്ട് അത് വിളിച്ചു പറയുന്നത്

അനു ചന്ദ്ര

അനു ചന്ദ്ര

6 വയസ്സുള്ള ഒരു ‘കുട്ടി’ സ്പര്‍ശനത്തിന്റെ ശരിതെറ്റുകള്‍ തിരിച്ചറിഞ്ഞു കൊണ്ട് ഉച്ചത്തില്‍ ‘നോ’ എന്നു പറഞ്ഞു നടത്തുന്ന പ്രതിഷേധത്തിന്റെ ഇടപെടലുകള്‍ കണ്ടാണ് ഞാനടക്കമുള്ള ഒരു ലൊക്കേഷനിലെ ആളുകള്‍ മൊത്തത്തില്‍ ഞെട്ടി പോയത്. ഗിന്നസ് പക്രു നായകനായ ‘ഇളയരാജ’ ഫിലിം ഫെയിം ‘സിജി പ്രദീപ്’ നായികയാകുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ഞാനുമുണ്ടായിരുന്നു.

ദിവസങ്ങളോളമായി ഒരു വീടിനകത്ത് നടക്കുന്ന ഷൂട്ട് ആണ്. പല വിധത്തില്‍,പലയിടങ്ങളില്‍ നിന്നായി വന്നു ചേരുന്നവര്‍ ഒത്തൊരുമിചായി വര്‍ക്ക് ചെയുന്ന ഇടം. നായിക കഥാപാത്രം ചെയുന്ന സിജിയുടെ 6 വയസ്സുകാരിയായ പ്രവാഹി പ്രദീപെന്ന(ഉണ്ണിക്കുട്ടന്‍) കുട്ടികുറുമ്പുകാരിയും ലൊക്കേഷനില്‍ നിറ സാന്നിധ്യമാണ്. അവള്‍ കുട്ടിയാണ്.അവളിങ്ങനെ കുട്ടിക്കുറുമ്പുകളും, കിലുക്കാംപെട്ടി കൊഞ്ചലുകളുമായി ലൊക്കേഷനിലെ അങ്കിള്‍മാര്‍, ചേട്ടന്മാര്‍, ഞാന്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ഇടയിലൂടെ ഓടി നടക്കുന്നു. മറ്റുള്ളവര്‍ അവരവരുടെതായ പണികളിലും. അതിനിടയില്‍ എവിടെ നിന്നോ പെട്ടെന്ന് കളിച്ചു കൊണ്ടിരിക്കുന്ന അവളുടെ ഒച്ച അപ്രതീക്ഷിതമായി പൊന്തുന്നു. ‘അമ്മേ ഈ ചേട്ടന്‍ കളിക്കുന്നതിനിടയില്‍ എന്നെ ബാഡ് ടച്ച് ചെയ്തു’ എന്നും പറഞ്ഞു കൊണ്ട് അവളുടെ ബട്ടക്സ് തൊട്ട് കാണിച്ചു പറഞ്ഞു.

സ്പര്‍ശനങ്ങള്‍ നല്ലതോ/ചീത്തയോ കളിക്കുമ്പോഴോ/കളിക്കാതിരിക്കുമ്പോഴോ എന്നല്ല സുരക്ഷിതമായതോ അല്ലാത്തതോ എന്ന് കൃത്യമായി വിവേചിചറിയാന്‍ ഒരു 6 വയസ്സുകാരിയെ അവളുടെ അമ്മ പര്യാപ്തമായ ഇടത്തില്‍ നിന്നാണ് അവള്‍ കൃത്യമായി ചൂണ്ടിക്കാണിച്ചുകൊണ്ട് അത് വിളിച്ചു പറയുന്നത്. എന്നിരുന്നാലും കളിക്കുന്നതിനിടയില്‍ എന്തിനാണ് അവളെ അനാവിശ്യമായി തൊടുന്നത്, മോളുടെ ശരീരത്തില്‍ തൊട്ടുകൊണ്ടുള്ള ഒരു കളിയും വേണ്ട എന്ന് സിജി എന്ന ‘അമ്മ’ താക്കീത് നല്‍കി. പിന്നീട് പലപ്പോഴായി രണ്ടോ മൂന്നോ പേരെ ചൂണ്ടിക്കാണിച്ചു കൊണ്ട് ആ ആറു വയസുക്കാരി വീണ്ടും അതേ വാചകങ്ങള്‍ തന്നെ തുടര്‍ന്നുള്ള പല ദിവസങ്ങളിലായി ആവര്‍ത്തിക്കേണ്ട അവസ്ഥ വന്നു. ‘അമ്മേ ഈ അങ്കിള്‍ എന്നെ ബാഡ് ടെച്ചു ചെയ്തു’. അവളുടെ വാക്കുകള്‍ക്ക് മുന്‍പില്‍, സിജി എന്ന അമ്മയുടെ നോട്ടത്തിന് മുന്‍പില്‍ ഉത്തരമില്ലാതെ അവര്‍ നിന്നു.

സ്വന്തം ശരീരത്തിനുമേലുള്ള പൂര്‍ണ്ണാവകാശം മകള്‍ക്ക് ആണെന്ന, സിജി എന്ന അമ്മയുടെ മകള്‍ക്ക് മുകളിലെ ബോധ്യപ്പെടുത്തലുകളുടെ സ്വരമാണ് ആ ആറു വയസ്സുകാരിയില്‍ നിന്നും ഉയര്‍ന്നത്. അരുത്, എനിക്ക് ഇഷ്ടമല്ല, വേണ്ടപ്പെട്ടവരെ അറിയിക്കും എന്നിങ്ങനെ ഉറക്കെ, ഉറപ്പിച്ച് പറയാന്‍ മകളെ പ്രാപ്തയാക്കുക എന്ന കടമ സിജി എന്ന അമ്മ കൃത്യമായി നിറവേറ്റുമ്പോള്‍ ഇന്നും ഇവിടെ എത്ര മാതാപിതാക്കള്‍ മക്കള്‍ക്ക് ഇത്തരത്തില്‍ അവബോധം നല്‍കുന്നു എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്. എന്നിരുന്നാലും തന്റെ ശരീരത്തില്‍ മുതിര്‍ന്നവര്‍ക്കല്ല, തനിക്ക് തന്നെയാണ് അധികാരം എന്നു മകളെ പഠിപ്പിക്കാന്‍ തയ്യാറായ സിജി എന്ന അമ്മക്ക് ഇരിക്കട്ടെ എന്റെ വക ഒരു ബിഗ് സല്യൂട്ട്.

(അനു ചന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്)

also read:എന്‍ഡിഎ ആയതുകൊണ്ടുമാത്രം ‘നികൃഷ്ടരല്ലാത്ത’ പലരുണ്ട് സിപിഎമ്മിന്, തുഷാറുമാര്‍ക്ക് വേണ്ടി തുടിക്കുന്ന ഇടതു ഹൃദയങ്ങള്‍

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍