UPDATES

ബ്ലോഗ്

അരിച്ചാക്കും പ്ലാസ്റ്റിക് കസേരയുമായി ഊരുകളില്‍ വണ്ടി തിരിക്കുന്നവരുടെ ആദിവാസി സ്‌നേഹം ഒന്നാന്തരം പ്രഹസനമാണ്

ഹാരിസണ്‍ മലയാളം ഗ്രൂപ്പ്, ടാറ്റ ഗ്രൂപ്പ് തുടങ്ങിയ കോര്‍പറേറ്റുകള്‍ കേരളത്തില്‍ കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഏകദേശം അഞ്ച് ലക്ഷം ഏക്കറോളം വരും

ആദിവാസി സമൂഹം അവകാശങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്തുമ്പോള്‍ ഐക്യപ്പെടാന്‍ തയ്യാറാകാത്ത അതേസമയം അരിച്ചാക്കും പ്ലാസ്റ്റിക് കസേരയുമായി ഊരുകളില്‍ വണ്ടി തിരിക്കുന്ന ആദിവാസി സ്‌നേഹം ഒക്കെ ഒന്നാന്തരം പ്രഹസനമാണ്.

വയനാട് തൊവരിമലയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശം വച്ചിരുന്ന, 1970 ല്‍ അച്ച്യുതമേനോന്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത 104 ഹെക്ടര്‍ ഭൂമിയില്‍ 13 പഞ്ചായത്തുകളില്‍ നിന്നായുള്ള ഭൂരഹിതര്‍ കഴിഞ്ഞ ദിവസം സമരമാരംഭിച്ചിരുന്നു, അതില്‍ 90 ശതമാനവും ആദിവാസി സമൂഹമാണ്.

തൊവരിമല ഭൂമി ഇപ്പോള്‍ വനം വകുപ്പിന്റെ കൈവശമുള്ള വനഭൂമിയാണ്. വനംവകുപ്പ് അധികൃതര്‍ സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും, ഇന്നലെ രാവിലെ പോലീസ് സമരക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

സമരക്കാരുടെ സാധനങ്ങളുമെല്ലാം പോലീസ് കണ്ടെത്തി നശിപ്പിക്കുകയും നിരവധി പേരെ പോലീസ് വാഹനങ്ങളില്‍ ഊരുകളിലും വീടുകളിലും എത്തിച്ചതായും, നിരവധി ആളുകള്‍ ചിതറി ഒടുകയും ചെയ്തതായി അറിയാന്‍ കഴിയുന്നു.

ഹാരിസണ്‍ മലയാളം ഗ്രൂപ്പ്, ടാറ്റ ഗ്രൂപ്പ് തുടങ്ങിയ കോര്‍പറേറ്റുകള്‍ കേരളത്തില്‍ കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഏകദേശം അഞ്ച് ലക്ഷം ഏക്കറോളം വരും.

ഹാരിസണിനെതിരെയും, ടാറ്റായ്ക്ക് എതിരെയും വ്യാജ പ്രമാണം, വ്യാജരേഖ, സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയ്യടക്കി വെക്കല്‍, അനധികൃത ഭൂമി കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

ഭൂമിയുടെ പേരില്‍ അവകാശ വാദം ഉന്നയിക്കുന്ന അരികുവത്കരിക്കപ്പെട്ട ജനതയെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുകയല്ല വേണ്ടത്, അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിച്ച് ആദിവാസി സമൂഹം ഉള്‍പ്പെടെയുള്ള ഭൂരഹിത വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്.

ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ,

ആദിവാസി സമൂഹം അവകാശങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്തുമ്പോഴെല്ലാം അതിനോട് ഐക്യപ്പെടാന്‍ തയ്യാറാകാതെ അരിച്ചാക്കും പ്ലാസ്റ്റിക് കസേരയുമായി ഊരുകളില്‍ വണ്ടി തിരിക്കുന്ന ആളുകളോടാണ് അതൊക്കെ അവര്‍ സ്വയം വാങ്ങിച്ചു കൊള്ളും, അത്തരം ഔദാര്യങ്ങളല്ല , അവരുടെ അവകാശ സമരങ്ങളോട് ഐക്യപ്പെടുകയാണ് വേണ്ടത്. അതല്ലാതെയുള്ള ആദിവാസി സ്‌നേഹം ഒക്കെ ഒന്നാന്തരം പ്രഹസനമാണ്.

വയനാട് തൊവരിമല ഭൂസമരത്തോട് ഐക്യദാര്‍ഢ്യപ്പെടുക…

(വിഷ്ണു വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്‌)

വിഷ്ണു വിജയന്‍

വിഷ്ണു വിജയന്‍

കട്ടപ്പന ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍