UPDATES

രണ്ടു കൈയ്യും കൂട്ടിക്കെട്ടിയാല്‍ നിങ്ങളുടെ കുട്ടി എങ്ങനെ രക്ഷപ്പെടും?

അഴിമുഖം പ്രതിനിധി

‘ക്വാണ്ടം ഓഫ് സോളേയ്സ്’ എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. ജെയിംസ് ബോണ്ടിനെ രണ്ടു കൈയ്യും കൂട്ടിക്കെട്ടി ഒരിടത്തിടുന്നു. നിമിഷങ്ങള്‍ക്കകം ആ കെട്ട് പൊട്ടിച്ച് അയാള്‍ സ്വതന്ത്രനാവുന്നു. ശരിയാണ്, ജെയിംസ് ബോണ്ടിന് എന്തും സാധിക്കും, പക്ഷെ നമ്മുടെ യഥാര്‍ത്ഥ ജീവിതത്തില്‍ അത് സംഭവിക്കുമോ?

അമേരിക്കയിലെ സെന്‍ട്രല്‍ ഫ്ളോറിഡയിലെ ടെയ്‌ലര്‍ എന്ന ആ പെണ്‍കുട്ടി ബോണ്ടിനെ പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടു കൈയ്യും കൂട്ടിക്കെട്ടിയ തന്റെ മകള്‍ നിമിഷങ്ങള്‍ കൊണ്ട് രക്ഷപ്പെടുന്ന രംഗങ്ങള്‍ അച്ഛന്‍ മൈക്കിള്‍ ഓ നീലാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.  60 മില്ല്യനില്‍ അധികം പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു.  

സെപ്തംബര്‍ ഒന്നാം തീയ്യതി പോസ്റ്റ് ചെയ്ത വിഡിയോയില്‍ ‘രണ്ടു കൈയ്യും കൂട്ടിക്കെട്ടിയാല്‍ നിങ്ങളുടെ കുട്ടികള്‍ എങ്ങനെ രക്ഷപ്പെടും? അവരെ പഠിപ്പിച്ചു കൊടുക്കൂ നിമിഷങ്ങള്‍ കൊണ്ട് എങ്ങനെ രക്ഷപ്പെടാമെന്ന്!’എന്നൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ആള്‍ഫാ വാച്ച് എന്ന സേഫ്റ്റി ബോധവല്‍ക്കരണ വെബ്സൈറ്റ് നടത്തുന്ന  വില്‍ ബല്ലാര്‍ഡും ഇതേ പോലുള്ള ഒരു വീഡിയോ തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


സുരക്ഷ അവബോധത്തെക്കുറിച്ചുള്ള ആ വീഡിയോയെപ്പറ്റി ബല്ലാര്‍ഡ് പറയുന്നത് ഇങ്ങനെയാണ്.  ‘ആളുകള്‍ ആയോധനകലകളോ സ്വയരക്ഷയ്ക്കുള്ള അടവുകളോ പഠിക്കേണ്ടതിന്റെ ആവിശ്യകത തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം. തട്ടികൊണ്ടുപോകല്‍, കത്തികൊണ്ടുള്ള ആക്രമണങ്ങള്‍, തീവ്രവാദി ആക്രമണങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടിയിട്ടുണ്ട്. ഇത്തരം പ്രശ്ങ്ങളെ സാധാരണ ആളുകള്‍ എങ്ങനെ കൈക്കാര്യം ചെയ്യും. അതിനാല്‍ യൂട്യൂബിലും മറ്റും വരുന്ന ഇത്തരം വിഡിയോകള്‍ ആളുകള്‍ക്ക് പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുള്ള അവബോധം നല്‍കും.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍