UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരിച്ചുകിടന്നപ്പോള്‍ ജിഷ്ണുവിന്റെ വായില്‍ രക്തമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍: ശബ്ദരേഖ പുറത്ത്

ജിഷ്ണു മരിച്ചു കിടന്ന ശുചിമുറിയുടെ ഭിത്തിയിലും രക്തക്കറ കണ്ടതായും വെളിപ്പെടുത്തലുണ്ട്

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരിച്ചു കിടന്നപ്പോള്‍ വായില്‍ രക്തമുണ്ടായിരുന്നെന്ന് സഹപാഠിയുടെ വെളിപ്പെടുത്തല്‍. ജിഷ്ണുവിന്റെ മരണത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇവിടെയെത്തിയവരോട് വിദ്യാര്‍ത്ഥി സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.

ജിഷ്ണു മരിച്ചു കിടന്ന ശുചിമുറിയുടെ ഭിത്തിയിലും രക്തക്കറ കണ്ടതായും വെളിപ്പെടുത്തലുണ്ട്. അതേസമയം പോലീസിന്റെ എഫ്‌ഐആറില്‍ ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ രക്തക്കറ കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് ആവര്‍ത്തിച്ച് പറയുന്നത്.

ജിഷ്ണുവിന്റെ മരണത്തില്‍ കോളേജ് ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചെയര്‍മാന്‍ പി കൃഷ്ണദാസ്, പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്‍, വൈസ്പ്രിന്‍സിപ്പല്‍ എന്‍കെ ശക്തിവേല്‍, അധ്യാപകരായ പ്രദീപന്‍, ദിവിന്‍ എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍