UPDATES

ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: ആറുപേര്‍ മരിച്ചു

ഫോര്‍ട്ട് കൊച്ചിയില്‍ യാത്രാ ബോട്ട് മുങ്ങി മരണം ആറെന്ന് സ്ഥിരീകരണം.  ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും നൂറുമീറ്ററോളം അകലെ മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് രണ്ടായി പിളര്‍ന്നു.  28 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വൈപ്പിന്‍ അഴീക്കോട്ട് സൈനബ, ഫോര്‍ട്ടു കൊച്ചി സ്വദേശി വോള്‍ഗ, മട്ടാഞ്ചേരി പുതിയ റോഡ് സുധീര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും വൈപ്പിനിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 35 ടിക്കറ്റുകളാണ് നല്‍കിയിരുന്നതെന്ന് ഫെറി അധികൃതര്‍ അറിയിച്ചു. പക്ഷേ, അധികമാളുകള്‍ കയറിയിരുന്നോ എന്നു വ്യക്തമല്ല. ബോട്ട് തലകീഴായി മറിഞ്ഞുപോവുകായിരുന്നു. തീരത്തിനടുത്തായാണ് ബോട്ട് മറിഞ്ഞത്. അതിനാല്‍ അപകടം ഉണ്ടായ ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചു. കൂടുതല്‍ പേരും നീന്തി രക്ഷപ്പെട്ടുവെന്നാണ് സൂചന. ഉച്ചയ്ക്ക് 1.40-നാണ് അപകടമുണ്ടായത്. അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ ആഴമേറിയ അഴിമുഖത്താണ് അപകടം നടന്നത്. കോസ്റ്റ് ഗാര്‍ഡും മറൈന്‍ വിഭാഗവും ആണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍