UPDATES

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ബോബ് ഡിലന്‌

 അഴിമുഖം പ്രതിനിധി 

ഈ വർഷത്തെ സാഹിത്യ നോബൽ പുരസ്‌കാരം അമേരിക്കൻ റോക്ക്‌ ഇതിഹാസ ഗായകനും കവിയുമായ ബോബ് ഡിലന്‍ (75 ) കരസ്ഥമാക്കി.അമേരിക്കൻ സംഗീത ചരിത്രത്തിൽ നടത്തിയ കാവ്യാത്മക ഇടപെടലുകള്‍ക്കുമാണ്‌ പുരസ്ക്കാരം.ഗാനരചയിതാവ് എന്ന നിലയില്‍ നൊബേല്‍ സമ്മാനം നേടുന്ന ആദ്യത്തെ വ്യക്തിയാണ് ഡിലന്‍.

1993 ല്‍ നോവലിസ്റ്റ് ടോണി മോറിസണ്‍ പുരസ്‌കാരം നേടിയശേഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടുന്ന ആദ്യവ്യക്തിയാണ് ബോബ് ഡിലന്‍.

1941 ല്‍ ജനിച്ച ബോബ് ഡിലന്റെ ആദ്യപേര് റോബര്‍ട്ട് അല്ലെന്‍ സിമ്മെര്‍മാന്‍ എന്നായിരുന്നു. കവി ഡിലന്‍ തോമസിനോടുള്ള ആരാധനയാണ് ബോബ് ഡിലന്‍ എന്ന പേര് സ്വീകരിക്കാന്‍ കാരണം. മിന്നസോട്ടയിലെ ഒരു കോഫി ഷോപ്പില്‍ നിന്നാണ് ബോബ് തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. 1960 കളിലാണ് ബോബിന്റെ ശ്രദ്ധേയമായ സൃഷ്ടികള്‍ പുറത്തുവരുന്നത്. അമേരിക്കയുടെ അനൗദ്യോഗിക ചരിത്രകാരന്‍ എന്നും ബോബ് അറിയപ്പെടുന്നു. ബോബിന്റെ തൂലികയില്‍ പിറന്ന ബ്ലോ ഇന്‍ ജി വിന്‍ഡ്, ദി ടൈംസ് ദേ ആര്‍ ചെയ്ഞ്ചിംഗ് എന്നീ ഗാനങ്ങള്‍ അമേരിക്കയിലെ യുദ്ധവിരുദ്ധ മുന്നേറ്റങ്ങളും മനുഷ്യാവകാശ സംഘടനകളും നെഞ്ചേറ്റിയവയാണ്. ഹൈവേ 61, ബ്ലോണ്ട് ഓണ്‍ ബ്ലോണ്ട്, ബ്ലഡ് ഓണ്‍ ദി ട്രാക്‌സ് എന്നിവ ലോകപ്രശസ്തങ്ങളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍