UPDATES

ചരിത്രത്തില്‍ ഇന്ന്

2007 മാര്‍ച്ച് 18: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കോച്ച് ബോബ് വൂമറെ മരിച്ച നിലയില്‍ കണ്ടെത്തി

1910 കളുടെ ഒടുക്കത്തിലും 1920 കളുടെ തുടക്കത്തിലും മഹാത്മ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനം അതിന്റെ പാരമ്യത്തിലെത്തി

ലോകം

2007 മാര്‍ച്ച് 18-ന്, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായിരുന്ന, ബോബ് വൂമര്‍ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന റോബര്‍ട്ട് ആന്‍ഡ്ര്യൂ വൂമറിനെ ജമൈക്കയിലെ തന്റെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റിന്‍ഡീസില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനിടയിലാണ് ബൂമറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, ടൂര്‍ണമെന്റിലെ ചെറുമീനുകളായ അയര്‍ലന്റിനോട് വിനാശകരമായ തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു. കൊലപാതക സാധ്യതയെ കുറിച്ച് ജമൈക്കന്‍ പോലീസ് അന്വേഷിച്ചെങ്കിലും സ്വാഭാവിക മരണം എന്ന നിഗമനത്തിലാണ് അന്വേഷണം എത്തിച്ചേര്‍ന്നത്. എന്നാല്‍ സംഘടിത കുറ്റവാളികളാണ് അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെന്ന സംശയം നിലനിന്നിരുന്നു. തന്റെ കരിയറില്‍ ഇംഗ്ലണ്ടിന് വേണ്ടി 19 ടെസ്റ്റുകളും ആറ് ഏകദിനങ്ങളും കളിക്കുകയും പിന്നീട് ദക്ഷിണാഫ്രിക്കയെയും വര്‍വിക്ഷെയറിനെയും പാകിസ്ഥാനെയും പരിശീലിപ്പിക്കുകയും ചെയ്തു. 1982ല്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വിമത പര്യടനത്തില്‍ പങ്കെടുത്തതോടെയാണ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചത്. തന്റെ പുരോഗമനപരമായ പരിശീലനരീതികളുടെ പേരിലാണ് വൂമര്‍ അറിയപ്പെട്ടിരുന്നത്. 1990ലെ ഏറ്റവും പ്രചാരമുള്ള ഷോട്ടാക്കി റിവേഴ്‌സ് സ്വീപ്പിനെ മാറ്റുന്നതിനും ആദ്യമായി കമ്പ്യൂട്ടര്‍ അവലോകനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതിനും ഫുഡ്‌ബോള്‍ ഗോള്‍ക്കീപ്പര്‍മാരുടെ സങ്കേതങ്ങള്‍ വിക്കറ്റ് കീപ്പര്‍മാരെ പരിശീലിപ്പിച്ചതിന്റെയും ഒക്കെ പിന്നില്‍ അദ്ദേഹമായിരുന്നു.

ഇന്ത്യ


1910 കളുടെ ഒടുക്കത്തിലും 1920 കളുടെ തുടക്കത്തിലും മഹാത്മ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനം അതിന്റെ പാരമ്യത്തിലെത്തി. ദേശവിരുദ്ധ ആരോപിക്കപ്പെടുന്ന ഇന്ത്യക്കാരെ നേരിടുന്നതിനായി റൗളറ്റ് ആക്ട് എന്ന് പൊതുവില്‍ അറിയപ്പെട്ടിരുന്ന 1919-ലെ അനാര്‍ക്കിക്കല്‍ ആന്റ് റവല്യൂഷണറി ക്രൈംസ് ആക്ട് ബ്രിട്ടണ്‍ പാസാക്കിയപ്പോള്‍, മഹാത്മ ഗാന്ധി അതിനെ വെല്ലുവിളിക്കുകയും ബ്രിട്ടീഷ് ഉല്‍പന്നങ്ങളും സ്ഥാപനങ്ങളും ബഹിഷ്‌കരിക്കാന്‍ ഇന്ത്യക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. ജനങ്ങളുടെ അംഗീകാരം നേടിയ പ്രസ്ഥാനത്തില്‍ വലിയ ജനക്കൂട്ടങ്ങള്‍ പങ്കെടുത്തു. എന്നാല്‍ ചൗരി ചൗരയില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ 1922 ഫെബ്രുവരിയില്‍ പ്രസ്ഥാനത്തെ അപൂര്‍ണമായി പിന്‍വലിക്കാന്‍ ഗാന്ധിജി നിര്‍ബന്ധിതനായി. അവിടെ ജനക്കൂട്ടം ഒരു പോലീസ് സ്‌റ്റേഷന്‍ കത്തിക്കുകയും അഗ്നിബാധയില്‍ കെട്ടിടത്തിനുള്ളിലുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിന്റെ നേരിട്ടുള്ള പ്രഫലനമായി, ഹിംസയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ഗാന്ധിജി ദേശീയതലത്തില്‍ തന്നെ പ്രസ്ഥാനം നിറുത്തി വച്ചു. രാജ്യദ്രോഹ കുറ്റത്തിന് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെടുകയും അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. 1922 മാര്‍ച്ച് 18-നാണ് ഗാന്ധിജിയുടെ ശിക്ഷ ആരംഭിച്ചത്. എന്നാല്‍, അനാരോഗ്യത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ മോചിപ്പിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍