UPDATES

വിദേശം

അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യന്‍ വംശജനാകുമോ?

ടോം ഹാംബര്‍ഗര്‍
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

റോഡ്സ് സ്കോളറും കണ്‍സര്‍വേറ്റീവ് ബുദ്ധിജീവിയും ലൂയിസിയാന ഗവര്‍ണറുമായ ബോബി ജിന്‍ഡാല്‍ ജെറി ഫാള്‍വെല്‍ സ്ഥാപിച്ച കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ സ്കൂളില്‍ സംസാരിക്കുന്നു.

ലൂയിസിയാനയില്‍ നിന്നുള്ള ഈ രാഷ്ട്രീയനേതാവിന്റെ ഈ സന്ദര്‍ശനം 2016 പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. ജിന്‍ഡല്‍ കഴിഞ്ഞയാഴ്ച വാഷിംഗ്‌ടണില്‍ ആരോഗ്യപരിരക്ഷാ പരിഷ്കരത്തിന് സ്വന്തം നടപടികള്‍ എന്തോക്കെയായിരിക്കും എന്ന് സംസാരിച്ചിരുന്നു. അതില്‍ പ്രധാനം അഫോര്‍ഡബിള്‍ കെയര്‍ ആക്റ്റ് എടുത്തുമാറ്റുക എന്നതാണ്.

ഡെമോക്രാറ്റ് നടപടികളെപ്പറ്റി റിപ്പബ്ലിക്കന്‍കാര്‍ക്കുള്ള വിമര്‍ശങ്ങങ്ങള്‍ മാത്രം പോര, അതിനു ബദല്‍ ആശയങ്ങളും വേണം എന്നാണ് ജിന്‍ഡല്‍ പറയുന്നത്. ആശയങ്ങള്‍ പ്രചരിപ്പിക്കാനും പുതിയ ഒരു ദേശീയ ഊര്‍ജവും വിദ്യാഭ്യാസപോളിസികളും ഒരുക്കാനുമായി തിങ്ക്‌ ടാങ്ക് അമേരിക്ക നെക്സ്റ്റ് എന്ന ഒരു സംഘവും ജിന്‍ഡല്‍ രൂപീകരിച്ചിട്ടുണ്ട്.

ക്രിസ്തുമതം സ്വീകരിച്ചതിലൂടെയും മതസ്വാതത്ര്യത്തെപ്പറ്റിയുള്ള വിശ്വാസങ്ങളിലൂടെയും ജിഓപി വോട്ടര്‍മാരുമായി ഒരു വൈകാരികബന്ധം സൃഷ്ടിക്കാനും ജിന്‍ഡല്‍ ശ്രമിക്കുന്നുണ്ട്. അമേരിക്കയില്‍ മതമൂല്യങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്ന് റീഗന്‍ ലൈബ്രറിയില്‍ കുറച്ചുമാസംമുന്പ് ജിന്‍ഡല്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നു. അതുതന്നെയാവും അദ്ദേഹത്തിന്റെ ലിബര്‍ട്ടിപ്രസംഗത്തിന്റെയും വിഷയം എന്നാണ് കരുതപ്പെടുന്നത്.

സൌത്ത് കരോലിനയില്‍ നിന്നും അയോവയില്‍ നിന്നുമുള്ള പാസ്റ്റര്‍മാര്‍ ജിന്‍ഡലുമായി രഹസ്യചര്‍ച്ച നടത്തുമെന്നും കരുതപ്പെടുന്നു. ചില പാസ്റ്റര്‍മാര്‍ പ്രസിഡന്‍റ് മല്‍സരത്തിന് ഒരുങ്ങിയിരിക്കുന്ന മുന്‍ അര്‍ക്കന്സാസ് ഗവര്‍ണര്‍ മൈക്ക് ഹക്കബീയുടെ കൂടെയാണ്.

പ്രസിഡന്‍റ് ആകാന്‍ മത്സരിക്കുന്നുണ്ടോ എന്ന് റിപ്പോര്‍ട്ടര്‍മാര്‍ ചോദിച്ചപ്പോള്‍ “തനിക്കറിയില്ല” എന്നായിരുന്നു ജിന്‍ഡലിന്‍റെ മറുപടി. എന്നാല്‍ അദ്ദേഹത്തിന്റെ പരിപാടികള്‍ അങ്ങനെയല്ല സൂചിപ്പിക്കുന്നത്. അയോവയുടെ ഒരു റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫണ്ട് സമാഹരണത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. മിന്നെസോട്ടയിലെയും ഇന്ത്യാനയിലെയും പാര്‍ട്ടി ഡിന്നറുകളില്‍ അദ്ദേഹം മുഖ്യപ്രഭാഷകനാണ്. നാഷണല്‍ റൈഫിള്‍ അസോസിയേഷനിലും അദ്ദേഹം സംസാരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഫണ്ട് സമാഹരണപരിപാടികളില്‍ എല്ലാം അദ്ദേഹമുണ്ട്‌. ഇതില്‍ ഒരു ലാസ് വെഗാസ് യാത്രയും അഞ്ചു ന്യൂയോര്‍ക്ക് സിറ്റി യാത്രകളും ഉള്‍പ്പെടും.

ജൂണില്‍ റാല്‍ഫ് റീഡ് നയിക്കുന്ന ഒരു ഫെയ്ത്ത് ആന്‍ഡ് ഫ്രീഡം വാര്‍ഷിക കോണ്‍ഫറന്സില്‍ ജിന്‍ഡല്‍ മുഖ്യപ്രഭാഷകനാണ്. റീഗന്‍ ലൈബ്രറിയില്‍ നടത്തിയ “മതസ്വാതന്ത്ര്യത്തിനായുള്ള യുദ്ധ”ത്തെപ്പറ്റിയുള്ള പ്രസംഗത്തിനുശേഷമാണ് ഈ ക്ഷണങ്ങള്‍ ലഭിച്ചത്. ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ച ഒരാളില്‍ നിന്ന് ഇങ്ങനെ ഒരു പ്രസംഗമുണ്ടായത് വലതുപക്ഷത്തെ പ്രീതിപ്പെടുത്തിയ മട്ടാണ്.

“ഈ യുദ്ധം നമ്മുടെ കോടതികളിലും രാഷ്ട്രീയഅധികാരകേന്ദ്രങ്ങളിലുമാണ് നടക്കേണ്ടത്. ഈ രാജ്യത്തെ വിശ്വാസത്തില്‍ നിലനില്‍ക്കുന്ന ഒരു ഭൂമിയാക്കി മാറ്റാന്‍ കെല്‍പ്പുള്ള ഒരു കൂട്ടം ആളുകളാണ് നിഷ്ഠയോടെ ഈ സമരം നയിക്കുന്നത്. ഇപ്പോള്‍ ഇവിടെ വിശ്വാസം സ്വകാര്യവല്ക്കരിക്കുകയും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യപ്പെട്ടിരിക്കുകയാണ്.”- ജിന്‍ഡല്‍ പറയുന്നു.

കോര്‍പ്പറേഷനുകള്‍ തങ്ങള്‍ താത്വികമായി യോജിക്കാത്ത നിയമങ്ങള്‍ അനുസരിക്കേണ്ടിവരുന്നതിന്റെ പേരില്‍ നടക്കുന്ന കോടതികേസുകള്‍ ഉദാഹരണമായി ജിന്‍ഡല്‍ നിരത്തുന്നു. ഹോബി ലോബിയും മറ്റു സമാന സ്ഥാപനങ്ങളും പുതിയ ആരോഗ്യപരിരക്ഷാനിയമത്തിനെതിരായി കോടതിയിലെത്തിയിട്ടുണ്ട്. എല്ലാത്തരം ഗര്‍ഭനിരോധനത്തിനും തൊഴിലുടമകള്‍ പണം നല്‍കണമെന്നാണ് നിയമം. എന്നാല്‍ തങ്ങളുടെ വിശ്വാസങ്ങള്‍ക്കെതിരായ കാര്യങ്ങള്‍ക്ക് പണം നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു എന്നാണ് കോര്‍പ്പറേഷനുകളുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍