UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിയാചിന്‍ ദുരന്തം: ഒമ്പത് സൈനികരുടെ മൃതദേഹം ദല്‍ഹിയിലെത്തിച്ചു

അഴിമുഖം പ്രതിനിധി

സിയാചിന്‍ ഹിമപാത ദുരന്തത്തില്‍ മരിച്ച ഒമ്പത് സൈനികരുടെ മൃതദേഹങ്ങള്‍ ദല്‍ഹിയിലെത്തിച്ചു. കരസേനാധിപന്‍ ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗും മറ്റു ഉന്നത സൈനിക ഉദ്യോഗസ്ഥരും പാലം വിമാനത്താവളത്തില്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇവിടെ നിന്നും സൈനികരുടെ സ്വദേശങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടു പോകും. കൊല്ലം മണ്‍റോ തുരുത്ത് സ്വദേശിയായ ലാന്‍സ് നായ്ക് സുധീഷിന്റെ മൃതദേഹവും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം സുധീഷിന്റെ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ കേരളത്തിന്റെ പ്രതിനിധി എത്തിയില്ല. മറ്റു സംസ്ഥാനങ്ങളുടെ ഔദ്യോഗിക പ്രതിനിധികള്‍ എത്തിയിരുന്നു.

പാകിസ്താനുമായുള്ള നിയന്ത്രണരേഖയ്ക്ക് അടുത്ത് സമുദ്ര നിരപ്പില്‍ നിന്നും 19600 അടി മുകളില്‍ സിയാചിനില്‍ ഫെബ്രുവരി മൂന്നിന് സൈനിക പോസ്റ്റിന് മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണാണ് 19-ാമത് മദ്രാസ് റെജിമെന്റിലെ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ഒമ്പതു സൈനികരും കൊല്ലപ്പെട്ടത്.

ഫെബ്രുവരി ഒമ്പതിന് അപകട സ്ഥലത്തു നിന്നും ജീവനോടെ ലാന്‍സ് നായ്ക് ഹനമന്തപ്പ കോപ്പാടിനെ പുറത്തെടുത്തിരുന്നു. കൂടെ മറ്റു ഒമ്പതു പേരുടെ മൃതദേഹങ്ങളും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍