UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ബോഡോ ലീഗ്- സോപ്പോര്‍ കൂട്ടക്കൊലകള്‍

Avatar

1951 ജനുവരി 6 
ദക്ഷിണ കൊറിയയില്‍ 140 പേരെ കൂട്ടക്കൊല ചെയ്യുന്നു

1951 ജനുവരി 6 ന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണ്‍ നഗരത്തിലുള്ള ഗാങ്ഹ്വാ പ്രവശ്യയില്‍ 140 പേര്‍ സൈന്യത്തിന്റെ കൂട്ടക്കൊലക്ക് ഇരയായി. കൊറിയന്‍ യുദ്ധത്തില്‍ ഉത്തര കൊറിയന്‍ സൈന്യത്തെ പിന്തുണച്ചവരെന്നു കണ്ടെത്തിയവരെയാണ് കൂട്ടക്കൊലയ്ക്ക് ഇരയാക്കിയത്.

ബോഡോ ലീഗ് കൂട്ടക്കൊല എന്നാണ് ഈ സംഭവം ചരിത്രത്തില്‍ കുപ്രസിദ്ധി നേടിയത്. 2008 ല്‍ മാത്രമാണ് ഈ ദാരുണകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതൊരു കൂട്ടക്കൊലയായിരുന്നുവെന്ന് സര്‍ക്കാര്‍ ഏറ്റുപറച്ചില്‍ നടത്തിയത്.

1993 ജനുവരി 6
കശ്മീരില്‍ 55 സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നു

കശ്മീരിലെ സോപ്പോറില്‍ സാധാരണക്കാരായ 55 പേര്‍ക്ക് 1993 ജനുവരി 6 ന് ബി എസ് എഫ് സൈന്യത്തിന്റെ ആയുധങ്ങള്‍ക്ക് ഇരകളായി ജീവന്‍ നഷ്ടപ്പെട്ടു. സോപ്പോറിലെ ബാബാ യൂസഫ് ലൈനില്‍ വെച്ച് ബി എസ് എഫ് പട്രോളിംഗിനുനേരെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന തീവ്രവാദി സംഘടന നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ഈ കൂട്ടക്കൊല.

ബസ് യാത്രികരായ 15 പേരെ വെടിവച്ചുകൊന്നും കടകള്‍ തീവെച്ചു നശിപ്പിച്ചും സൈന്യം താണ്ഡവമാടി. ഈ സംഭവം സോപ്പോര്‍ കൂട്ടക്കൊല്ലയെന്നും കുപ്രസിദ്ധി നേടിയിട്ടുണ്ട്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഏകദേശം 250 കടകള്‍ അന്ന് തീയിട്ടു നശിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍