UPDATES

മൃതദേഹം കയറില്‍ കെട്ടി വലിച്ച് ബീഹാര്‍ പോലീസ്

അഴിമുഖം പ്രതിനിധി

പോലീസിന്‍റെ ക്രൂരത മൃതദേഹത്തോടും. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ഗംഗ നദിയില്‍ മുങ്ങിമരിച്ച വ്യക്തിയുടെ മൃതദേഹമാണ് പൊലീസുകാരന്‍ കയറില്‍ കെട്ടിയിട്ട് വലിച്ചത്. മൃതദേഹത്തിന്റെ കഴുത്തില്‍ കയറുകൊണ്ട് കെട്ടി 100 മീറ്ററോളം പൊലീസുകാരന്‍ വലിച്ചിഴച്ചുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്‌.

കഴുത്തില്‍ കയര്‍ കെട്ടിയാണ് പോലീസ് മൃതദേഹം നദിയില്‍ നിന്ന് കയറ്റിയത്. ആംബുലന്‍സോ ചുമട്ടു തൊഴിലാളികളേയോ കിട്ടാത്തതിനെ തുടര്‍ന്ന് പോലീസ്  100 മീറ്ററോളം നിരത്തിലൂടെ വലിച്ചിഴച്ചു കൊണ്ട് മൃതദേഹം വാഹനത്തില്‍ കയറ്റുകയായിരുന്നു. വലിയ ജനക്കൂട്ടം നോക്കി നില്‍ക്കെയാണ് പോലീസ് മൃതദേഹം വലിച്ചിഴച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ രണ്ട് പൊലീസ് ഉദ്യോഗ്യസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഇതിന് മുന്‍പും ബീഹാറില്‍ നിന്നും പൊലീസിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഇതേ ജില്ലയില്‍ തന്നെ 10 ആളുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ സംവിധാനമില്ലെന്ന് പറഞ്ഞു പൊലീസ് മൃതശരീരങ്ങള്‍ നദിയിലേക്കൊഴുക്കിയിരുന്നു. 

നാട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒഡീഷയില്‍ മൃതശരീരം ചുമലിലേറ്റി കിലോമീറ്ററുകളോളം നടന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് കഴിഞ്ഞ മാസമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍