UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരില്‍ മൂന്ന് പട്ടാളക്കാരെ പാക് സൈന്യം കൊലപ്പെടുത്തി; ഒരാളുടെ മൃതദേഹം വികൃതമാക്കി

അഴിമുഖം പ്രതിനിധി

ഇന്ത്യ-പാക് ബന്ധം വഷളാക്കിക്കൊണ്ട് അതിര്‍ത്തിയില്‍ പാക് ആക്രമണം. ജമ്മു കശ്മീരില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഒരു ജവാന്റെ മൃതദേഹം വികൃതമാക്കിയ നിലയിലാണ്. മാച്ചില്‍ മേഖലയില്‍ നിയന്ത്രണരേഖയോട് അടുത്താണ് ജവാന്‍മാരുടെ മൃതദേഹം കണ്ടത്.

പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലുള്ള അംഗങ്ങള്‍ ആണ് നുഴഞ്ഞു കയറ്റക്കാര്‍. ഇവര്‍ രക്ഷപ്പെട്ടതായി കരുതുന്നു.   ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പാക് സൈന്യത്തിന്‍റെ നടപടി അങ്ങേയറ്റം ഭീരുത്വം നിറഞ്ഞതാണെന്നും ഇതിന് തക്കതായ തരിച്ചടി നല്‍കുമെന്നും സൈന്യം പ്രസ്താവിച്ചു. 

കഴിഞ്ഞ മാസം ഒരു ജവാനെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയിരുന്നു. മന്‍ദീപ് സിങ്(27) എന്ന ജവാനെയായിരുന്നു ഭീകരര്‍ കൊലപ്പെടുത്തിയത്.

ജമ്മു കാശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് 17 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് ഇന്ത്യ-പാക് ബന്ധം വീണ്ടും വഷളായത്. തുടര്‍ന്ന് പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രത്തിലേക്ക് ഇന്ത്യ മിന്നല്‍ ആക്രമണം നടത്തിയിരുന്നു. 

ഇന്ത്യ-പാക് അതിര്‍ത്തിയിലെ സാഹചര്യം അതീവ സങ്കീര്‍ണ്ണമാകുന്നു എന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍