UPDATES

വാര്‍ത്തകള്‍

വീണ്ടും കള്ളവോട്ട് ആരോപണം, തളിപ്പറമ്പില്‍ 25 കള്ളവോട്ടുകളെന്ന് കോണ്‍ഗ്രസ്

കാസര്‍കോട് മണ്ഡലത്തിലാണ് വീണ്ടും കള്ളവോട്ട് ആരോപണം ഉയര്‍ന്നത്.

കണ്ണൂര്‍ ജില്ലയിലെ ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി ആരോപണവുമായി കോണ്‍ഗ്രസ്. തളിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

തളിപ്പറമ്പിലെ 171-ാം ബൂത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കയറി ബഹളം വെച്ചുവെന്നും ഈ ഘട്ടത്തില്‍ 172-ാം ബൂത്തില്‍ കള്ള വോട്ട് ചെയ്തുവെന്നുമാണ് ആരോപണം. ഇവിടെ 25 കള്ളവോട്ടുകള്‍ ചെയ്തുവെന്നുമാണ് ആരോപണം. ബൂത്തില്‍ പ്രവര്‍ത്തകര്‍ ബഹളം വെയ്ക്കുന്നതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു.

പിലാത്തറ എയുപി സ്‌കൂളിലെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്തുവെന്നുമായിരുന്നു ആരോപണം. ചെറുതാഴം പഞ്ചായത്ത് അംഗവും മുന്‍ അംഗവും കള്ളവോട്ട് ചെയ്തുവെന്നുമായിരുന്നു ദൃശ്യങ്ങളുടെ സഹായത്തോടെ കോണ്‍ഗ്രസ് ആരോപിച്ചത്. ഇതേ തുടര്‍ന്ന് ജില്ലാ കലക്ടര്‍മാരില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Also Read: കള്ളവോട്ട് സിപിഎമ്മിന്റെ മാത്രം ആചാരമോ? ചരിത്രം പറയുന്നത് അതല്ല

കല്ല്യാശ്ശേരിയിലും പയ്യന്നൂരിലും വ്യാപകമായി കള്ളവോട്ട് നടന്നതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

എന്നാല്‍ കള്ളവോട്ട് ചെയ്തതല്ലെന്നും നിയമപ്രകാരമുള്ള ഓപ്പണ്‍ വോട്ടാണ് രേഖപ്പെടുത്തിയതെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. വ്യാജ പ്രചരണം നടത്തിയ മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.

Also Read: പുറത്തുവന്ന വീഡിയോ അവസാന അരമണിക്കൂറിലേത്; കള്ളവോട്ട് ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമനടപടിയെന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍