UPDATES

ഐഎസിനേക്കാള്‍ ഭീകരന്‍ ബോക്കോ ഹറാം

അഴിമുഖം പ്രതിനിധി

ലോകത്തെ അതിഭയാനകമായ ഭീകര സംഘടന ബൊക്കോ ഹറാമാണെന്ന് ആഗോള ടെററിസം ഇന്‍ഡെക്‌സ്. 2014-ല്‍ ബൊക്കോ ഹറാം കൊലപ്പെടുത്തിയവരുടെ എണ്ണത്തില്‍ 317 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. 6,644 പേരെ ബൊക്കോ ഹറാം ഭീകരര്‍ കൊലപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റാകട്ടെ കൊലപ്പെടുത്തിയത് 6,073 ആളുകളെയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ബൊക്കൊ ഹറാം ഐഎസിനോട് കൂറു പ്രഖ്യാപിക്കുകയും ഐഎസിന്റെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രോവിന്‍സാണ് തങ്ങളെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.

ബുധനാഴ്ച്ച നൈജീരിയയിലെ യൊലയില്‍ ചാവേര്‍ 34 പേരെ കൊലപ്പെടുത്തിയിരുന്നു. അന്നേദിവസം വൈകുന്നേരം വടക്കന്‍ നഗരമായ കനോയില്‍ പൊട്ടിത്തെറിച്ച രണ്ട് ചാവേറുകള്‍ 15 പേരുടേയും ജീവനെടുത്തു.

നൈജീരിയയിലെ ഈ ഭീകര സംഘടനയുടെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ആറ് വര്‍ഷം കൊണ്ട് 20,000-ത്തോളം പേരാണ് കൊല്ലപ്പെട്ടത്. 2.3 മില്ല്യണ്‍ പേരുടെ പലായനത്തിനും ഇടയാക്കി.

ബൊക്കോ ഹറാമിനെതിരായ പോരാട്ടത്തെ ഹാനികരമായി ബാധിച്ച അഴിമതിക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് മുഹമ്മദു ബുഹാരി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബുധനാഴ്ച്ചത്തെ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. തന്റെ മുന്‍ഗാമിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബൊക്കോ ഹറാമിന് എതിരായ പോരാട്ടത്തിനായി ആയുധങ്ങള്‍ വാങ്ങാനുള്ള ഫണ്ടില്‍ നിന്ന് കോടികള്‍ അഴിമതി നടത്തിയെന്ന് ബുഹാരി കുറ്റപ്പെടുത്തിയിരുന്നു. നൈജീരിയയുടെ വടക്ക് കിഴക്കന്‍ പ്രദേശത്ത് ബൊക്കോ ഹറാം ഭീകരര്‍ അഴിഞ്ഞാടുമ്പോള്‍ സൈനികര്‍ ആയുധങ്ങള്‍ ഇല്ലാതെ വലയുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍