UPDATES

എഡിറ്റര്‍

ഞാനീ സദാചാര പോലീസിംഗിന്ന് എതിരാണ്: പിങ്ക് സിനിമ സംവിധായകന്‍ അനുരുദ്ധ് റോയ്/ അഭിമുഖം

Avatar

സംവിധായകന്‍ അനുരുദ്ധ് റോയ് ചൗധരിയുടെ ചിത്രങ്ങളെല്ലാം സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ളവയാണ്. അദ്ദേഹത്തിന്റെ ദേശീയ അവാര്‍ഡ് നേടിയ ബംഗാളിയിലുള്ള ‘അനുരണന്‍’ (2006), അന്‍തീന്‍ (2008) തുടങ്ങിയ സിനിമകളിള്‍ അത് കാണാന്‍ സാധിക്കും. ഇപ്പോള്‍ അനുരുദ്ധിന്റെ ആദ്യ ബോളിവുഡ് ചിത്രമായ പിങ്കിലും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അപമാനത്തെയും അക്രമങ്ങളെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍ അനുരുദ്ധ്, ദി ഇന്ത്യന്‍ എക്‌സ്പ്രസിലെ അളകാ സാഹ്നിനിയോട് തന്റെ ചിത്രങ്ങളെ കുറിച്ചും തിരഞ്ഞെടുക്കുന്ന കഥകളെ കുറിച്ചും വിശദമായി സംസാരിക്കുകയാണ്.

പിങ്ക് എന്ന ചിത്രം ബംഗാളിയില്‍ ചെയ്യാതെ പലപ്പോഴും മസാലപടങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന ഹിന്ദിയില്‍ ചിത്രീകരിച്ചതിനെ കുറിച്ച് അനുരുദ്ധ് പറയുന്നത്, സമൂഹത്തിലെ ‘സദാചാര പോലീസ്’ എന്ന വിഷയം വച്ച് ഒരു ചിത്രം ചെയ്യണമെന്ന് ആലോചിച്ചിരുന്നു. ഈ ആശയം ഷൂജിത്ത് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തപ്പോള്‍, അദ്ദേഹമാണ് ചിത്രം ഹിന്ദിയില്‍ ചെയ്യാം എന്ന് നിര്‍ദ്ദേശിച്ചത്.

സ്ത്രീകള്‍ എന്ത് ധരിക്കണം, എന്തു ചെയ്യണം, എന്ത് തിരഞ്ഞെടുക്കണം എന്നുള്ള അലിഖിത നിയമങ്ങള്‍ക്ക് ഞാന്‍ എതിരാണ്. ഒരിക്കല്‍ ഒരു ടെലിവിഷന്‍ പരിപാടി കണ്ടിരുന്നു; സ്ത്രീകള്‍ രാത്രിയില്‍ പബ്ബില്‍ പോകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു അത്. സാമൂഹിക മാധ്യമങ്ങളില്‍ കൂടി അത് ചര്‍ച്ച ചെയ്യുന്നു. ഇപ്പോഴും പബ്ബില്‍ പോകുന്ന സ്ത്രീകള്‍ മോശക്കാരണെന്നാണ് സമൂഹത്തിലുള്ള ധാരണ.

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കൊല്‍ക്കത്തയില്‍ സ്ത്രീകള്‍ സുരക്ഷിതരായിരുന്നുവെന്ന് ഉറപ്പ് വരുത്തിയിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം മാറി. ലോകവും മാറി. കുറച്ച് ദിവസം മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ ഒരു വന്ന വീഡിയോ കണ്ടിരുന്നു, ഒരു പെണ്‍കൂട്ടിയുടെ ദേഹത്ത് ബൈക്കില്‍ സഞ്ചരിക്കുന്ന യുവാക്കള്‍ ബിയര്‍ ഒഴിക്കുന്നു. ഇതിനൊക്കെ എതിരെ പ്രതികരിക്കണം. അതിനെക്കുറിച്ച് നമ്മള്‍ക്കു കൂടുതല്‍ ബോധം ഉണ്ടാവേണ്ടിയിരിക്കുന്നു, നമ്മള്‍ സ്വയം ചോദിക്കണം എന്താണ് വേണ്ടതെന്നും…

കൂടുതല്‍ വായനയ്ക്ക് – https://goo.gl/8PPH7A

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍