UPDATES

ട്രെന്‍ഡിങ്ങ്

അഭിപ്രായ സ്വാതന്ത്ര്യമില്ല; സോനു നിഗം ട്വിറ്ററിനോട് ഗുഡ്‌ബൈ പറഞ്ഞു

ഷെഹ്‌ല റാഷിദിനെ അസഭ്യം പറഞ്ഞ അഭിജീത്തിനും അരുന്ധതി റോയിയെ പരിഹസിച്ച പരേഷ് റാവലിനും പിന്തുണയറിയിച്ചാണ് സോനുവിന്റെ പ്രതിഷേധം

ട്വിറ്റര്‍ അകൗണ്ട് ഉപേക്ഷിക്കുന്നതായി ബോളിവുഡ് ഗായകന്‍ സോനു നിഗം. ട്വിറ്റര്‍ അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കില്ലെന്നാരോപിച്ചാണ് സോനു തന്റെ അകൗണ്ട് ഡിലീറ്റ് ചെയ്യുന്നത്. ഇന്നു രാവിലെ 10.30 നാണ് സോനു താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുന്നതായി ആദ്യ ട്വീറ്റ് ചെയ്യുന്നത്. ഗുഡ് ബൈ ട്വിറ്റര്‍. എന്റെ ഏഴു മില്യണ്‍ ഫോളോവേഴ്‌സിന് എന്നോട് ദേഷ്യവും നിരാശയും തോന്നാം, ചില സാഡിസ്റ്റുകള്‍ക്ക് സന്തോഷവും. ഈ ട്വീറ്റിനുശേഷം അടുത്ത അരമണിക്കൂറിലായി 24 ട്വീറ്റുകള്‍ കൂടി സോനുവിന്റെതായി വന്നു. ഇവയില്‍ താന്‍ എന്തുകൊണ്ട് ട്വിറ്റര്‍ അകൗണ്ട് ഉപേക്ഷിക്കുന്നു എന്നു വ്യക്തമാക്കുകയാണ് സോനു ചെയ്തിരിക്കുന്നത്. തന്റെ ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് എടുത്തുവച്ചോളാനും അവ ഇനി അധികസമയം ഉണ്ടാകില്ലെന്നും മാധ്യമങ്ങളോടായി ഒരു ട്വീറ്റും ചെയ്തിട്ടുണ്ട് സോനു.കഴിഞ്ഞ മാസമാണ് മുസ്ലിം പള്ളിയിലെ ബാങ്കു വിളിക്കെതിരേ ട്വീറ്റ് ചെയ്ത് സോനു നിഗം വിവാദത്തില്‍ പെട്ടത്.

ഉറങ്ങുന്നൊരാളെ വിളിച്ചുണര്‍ത്താം, ഉറക്കം നടക്കുന്നൊരാളെ പറ്റില്ല. മാധ്യമങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ചില ദേശീയവാദികളും ചില രക്തമുറഞ്ഞ നാട്യക്കാരും നമുക്കിടയിലെ ചതിയന്മാരുടെ ചരിത്രം മനസിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും ഒരു ട്വീറ്റില്‍ സോനു പറയുന്നു.

ഗായകന്‍ അഭിജീത്തിന്റെ ട്വിറ്റര്‍ അകൗണ്ട് സസ്‌പെന്‍ഡ് ചെയ്ത നടപടിയണ് സോനു നിഗത്തെ പ്രകോപിതനാക്കിയതെന്നാണു സൂചന. അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കാന്‍ ട്വിറ്റര്‍ തയ്യാറാകുന്നില്ലെന്നായിരുന്നു സോനു ഇതേക്കുറിച്ചു പ്രതികരിച്ചത്. ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹല റാഷിദിനെതിരേ അസഭ്യകരമായ പ്രസ്താവന നടത്തിയതിന്റെ പേരിലായിരുന്നു ട്വിറ്റര്‍ അഭിജീത്തിന്റെ അകൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. അഭിജിത്ത്ദായുടെ ഭാഷയോട് വിയോജിക്കാം, പക്ഷേ ബിജെപി ഒരു സെക്‌സ് റാക്കറ്റ് ആണെന്ന ഷെഹ്‌ലയുടെ ആരോപണമോ? അദ്ദേഹത്തിന്റെ അകൗണ്ട് സസ്‌പെന്‍ഡ് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഷെഹ്‌ലയുടെ അകൗണ്ട് സസ്‌പെന്‍ഡ് ചെയയുന്നില്ലെന്നാണ് സോനു നിഗം ചോദിക്കുന്നത്. ഇതില്‍ എവിടെയാണു തുല്യത ഉള്ളതെന്നും എങ്ങനെയാണ് ഇതെല്ലാം ഏകപക്ഷീയമാകുന്നതെന്നും എന്തുകൊണ്ടാണ് ട്വിറ്ററില്‍ എല്ലാവരും ഇത്ര രോഷാകുലര്‍ ആകുന്നതെന്നും സോനു നിഗം ചോദിക്കുന്നു. ട്വിറ്ററില്‍ വിവേകപൂര്‍വമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും സോനു ആരോപിച്ചു.

അരുന്ധതി റോയിക്കെതിരേ ട്വീറ്റ് ചെയ്ത ബിജെപി എംപിയും നടനുമായ പരേഷ് റാവലിനെയും സോനു നിഗം പിന്തുണച്ചു. കശ്മീരില്‍ ആര്‍മി ജീപ്പിനു മുന്നില്‍ അരുന്ധതി റോയിയെ കെട്ടിവച്ചുകൊണ്ടുപോകണമെന്നായിരുന്നു പരേഷ് റാവല്‍ ടീറ്റ് ചെയ്തത്. ഇതു പിന്നീട് വലിയ വിവാദമായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ തന്റെ പിന്തുണ പരേഷ് റാവലിനു നല്‍കികൊണ്ട് സോനു ചോദിക്കുന്നത്, ഒരു സ്ത്രീ(അത് ഷെഹ് ല റാഷിദ് ആയിരുന്നു) ഗൗതം ഗംഭീറിനെ ആര്‍മി ജീപ്പിനു മുന്നില്‍ കെട്ടിവച്ചിരിക്കുന്ന തരത്തില്‍ ചിത്രം പ്രചരിപ്പിച്ചു. ഇവിടെ പരേഷ് റാവല്‍ അതേ രീതിയില്‍ മറ്റൊരാളോട് പ്രതികരിച്ചു. കശ്മീരിനെ കുറിച്ച് തന്റെ അഭിപ്രായം പറയാന്‍ അരുന്ധതി റോയിക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നു, പക്ഷേ ബാക്കിയുള്ള ലക്ഷണക്കിന് ഇന്ത്യക്കാര്‍ക്ക് ആ അഭിപ്രായങ്ങളെ എതിര്‍ക്കാന്‍ അവകാശമില്ലേ?



മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍