UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിപ്പൂരില്‍ സ്‌ഫോടനം

അഴിമുഖം പ്രതിനിധി

അസമില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെ മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലും സ്‌ഫോടനം. സ്‌റ്റേറ്റ് മ്യൂസിയത്തിനു സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടു സിആര്‍പിഎഫ് ജവാന്മാര്‍ക്കും ഒരു കുട്ടിക്കും പരിക്കേറ്റു. സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല.

ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അസമിലെ കൊക്രജര്‍ ജില്ലയിലെ തിരക്കേറിയ ചന്തയില്‍ സൈനിക വേഷത്തിലെത്തിയ ഭീരകരവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടത്. സുരക്ഷ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍