UPDATES

ബിഹാര്‍ കോടതി വളപ്പില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം, 2 മരണം

അഴിമുഖം പ്രതിനിധി

ബിഹാറില്‍ കോടതി വളപ്പിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയും പോലീസുകാരനുമാണ് കൊല്ലപ്പെട്ടത്. പാട്‌നയ്ക്കടുത്തുള്ള ആര കോടതിവളപ്പിലാണ് സംഭവം. കൊല്ലപ്പെട്ട സ്ത്രീ ചാവേറാണെന്ന് ബീഹാര്‍ ഡിജിപി അറിയിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടെയാണ് സ്‌ഫോടനം. കയ്യില്‍ പഴ്‌സുമായെത്തിയ യുവതി കോടതിവളപ്പില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് .പരിക്കേറ്റവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടും. ഇവരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍