UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലം കളക്ട്രേറ്റില്‍ സ്‌ഫോടനം, ഒരാള്‍ക്ക് പരിക്കേറ്റു

അഴിമുഖം പ്രതിനിധി

കൊല്ലം കളക്ട്രേറ്റ് വളപ്പിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ ബോംബ് സ്‌ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. ജില്ലാ ലേബര്‍ ഓഫീസിനും സമീപത്തുണ്ടായിരുന്ന പഴയ ജീപ്പിലാണ് സ്‌ഫോടനം നടന്നത്. ടൈമര്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സാബുവിനാണ് പരിക്കേറ്റത്.

വെടിമരുന്നും ബാറ്ററിയും സ്റ്റീല്‍ ചീളുകളും ബോംബ് സൂക്ഷിച്ച ബാഗും സംഭവ സ്ഥലത്തു നിന്ന് ലഭിച്ചിട്ടുണ്ട്. ആസൂത്രിത സ്‌ഫോടനമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു. പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

രാവിലെ കോടതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സ്‌ഫോടനമുണ്ടായത്. ഏറെ നാളായി ഇവിടെ കിടന്നിരുന്ന ജീപ്പിലാണ് ബോംബ് സൂക്ഷിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍