UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളറട വില്ലേജ് ഓഫീസില്‍ ബോംബാക്രമണം

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം ജില്ലയിലെ വെള്ളറട വില്ലേജ് ഓഫീസില്‍ ബോംബാക്രമണത്തില്‍ വില്ലേജ് ഓഫീസറടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വില്ലേജ് അസിസ്റ്റന്റായ വേണുഗോപാലിനാണ് ഗുരുതരമായ പരുക്കേറ്റത്.

രാവിലെ വില്ലേജ് ഓഫീസിലെത്തിയ ഒരാള്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും വില്ലേജ് ഓഫീസറെ ഭീഷണപ്പെടുത്തുകയും ചെയ്തശേഷം കൈയിലുണ്ടായിരുന്ന ഒരു കവര്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു. ഈ കവറില്‍ പെട്രോള്‍ നിറച്ചിരുന്നുവെന്നാണ് കരുതുന്നത്. വില്ലേജ് ഓഫീസിലെ രേഖകള്‍ കത്തി നശിച്ചിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ വേണുഗോപാലിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും മറ്റുള്ളവരെ നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമിയെ തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് വേണുഗോപാലിന് പരിക്കേറ്റത്.

ആക്രമണത്തില്‍ പരിക്കേറ്റ അക്രമി ഓടി രക്ഷപ്പെട്ടു. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍