UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്ഥാനിലെ ക്വറ്റയില്‍ സ്ഫോടനം; 55 പേര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

പാകിസ്ഥാനിലെ ക്വറ്റയില്‍ ആശുപത്രിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 55 പേര്‍ മരിച്ചു. പ്രമുഖ അഭിഭാഷകന്‍ ബിലാല്‍ കന്‍വര്‍ ഖാസി വെടിയേറ്റ്‌ മരിച്ച വിവരമറിഞ്ഞ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തടിച്ചുകൂടിയ സ്ഥലത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

സംഭവസ്ഥലത്ത് മൊബൈല്‍ ജാമര്‍ ആക്ടിവേറ്റ് ചെയ്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ അറിവായിട്ടില്ല. മരിച്ചവരില്‍ നിരവധി അഭിഭാഷകരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

ഒരു ക്യാമറമാനും സ്ഫോടനത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. 30-ല്‍ അധികം പേര്‍ പൊട്ടിത്തെറിയില്‍ മരിച്ചുവെന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബുഗ്തി പറഞ്ഞു. സ്ഫോടനത്തിനു പിന്നാലെ അജ്ഞാതനായ ഒരാള്‍ വെടിവെപ്പും നടത്തിയതായി പോലീസ് പറഞ്ഞു.

മരിച്ചവരുടെ എണ്ണം നൂറു കടക്കും എന്നാണ് കരുതപ്പെടുന്നത്. പരിക്കേറ്റവരില്‍ നിരവധി ആളുകളുടെ നില ഗുരുതരമാണ്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍