UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാങ്കോക്കില്‍ ഏയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഏയര്‍ ഇന്ത്യ വിമാനം ബാങ്കോക്കിലെ സുവര്‍ണ്ണഭൂമി വിമാനത്താവളത്തില്‍ ഇറക്കി. ഇന്ന് വൈകുന്നേരം 7.10 ഓടെ എയര്‍ ഇന്ത്യയുടെ AI 332 വിമാനമാണ് എയര്‍ ട്രാഫിക് കണ്‍ട്രോളറിന്റെ നിര്‍ദ്ദേശ പ്രകാരം വിമാനത്താവളത്തിലെ ഒഴിഞ്ഞ മൂലയിലേക്ക് ഇറക്കിയത്. ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട വിമാനത്തില്‍ 231 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെയും വിമാന ജോലിക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്നു ഒഴിപ്പിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. എന്നാല്‍ ബോംബ് പരിശോധനാ ഫലം ഇതുവരെ അറിവായിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍