UPDATES

വായിച്ചോ‌

നൂറോളം പേര്‍ പീഡിപ്പിച്ചെന്ന് പരാതി: അപ്രത്യക്ഷരായ മോഡലിനെയും സുഹൃത്തിനെയും കണ്ടെത്താന്‍ നിര്‍ദ്ദേശം

ഇവരുടെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ഹൈക്കോടതി

പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ നൂറോളം പേര്‍ പീഡിപ്പിച്ചെന്ന് ആരോപണമുന്നയിച്ച ശേഷം അപ്രത്യക്ഷരായ ഡല്‍ഹി മോഡലിനെയും സുഹൃത്തിനെയും കണ്ടെത്താന്‍ ബോംബെ ഹൈക്കോടതി പൂനെ പോലീസിന് നിര്‍ദ്ദേശം നല്‍കി. ലൈംഗികത്തൊഴില്‍ സ്വീകരിക്കാന്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുള്ളതായും ഇരുവരും ആരോപിച്ചിരുന്നു.

ഇവരുടെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ അവര്‍ എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ രഞ്ജിത് മോറെ, ജസ്റ്റിസ് രേവതി ദേരെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ആറുമാസമായി ഇരുവരുടെയും യാതൊരു വിവരങ്ങളുമില്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമാണ് ഡല്‍ഹിയിലെ അഭിഭാഷകയായ അനൂജ കപൂര്‍ ആവശ്യപ്പെട്ടത്. പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായതിനാല്‍ ഇരുവരും കൊല്ലപ്പെട്ടിരിക്കാമെന്ന് ഹര്‍ജിയില്‍ ആശങ്കപ്രകടിപ്പിക്കുന്നുണ്ട്.

2016 മാര്‍ച്ചില്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് 24കാരിയായ മോഡലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് മാനഭംഗ വിവരം പുറത്തറിഞ്ഞത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് രോഹിത് ഭണ്ഡാരിയെന്ന ആളാണ് തന്നെ പൂനെയിലേക്ക് വിളിച്ചുവരുത്തിയതും നൂറോളം പേര്‍ക്ക് കാഴ്ചവച്ചതുമെന്നാണ് മോഡല്‍ വെളിപ്പെടുത്തിയത്. പീഡനം എതിര്‍ത്തപപോള്‍ സിഗരറ്റുകൊണ്ട് പൊള്ളിക്കുകയും കൂട്ടമാനഭംഗത്തിന് ഇരയാക്കുകയുമായിരുന്നു.

കൂടുതല്‍ വാര്‍ത്ത വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍