UPDATES

സിനിമ

സഞ്ജയ് ദത്ത് നല്ല നടപ്പുകാരനാണെന്നു നിങ്ങളെങ്ങനെ തീരുമാനിച്ചു? സര്‍ക്കാരിനോടു ഹൈക്കോടതി

ശിക്ഷ കാലാവധി വെട്ടിച്ചുരുക്കിയതിനെതിരേയാണു കോടതിയുടെ ചോദ്യം

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനുമേല്‍ മുംബൈ ഹൈക്കോടതിയുടെ പിടിവീഴുമോ? ജയില്‍ മോചിതനായി സിനിമകളുടെ തിരിക്കിലേക്ക് കയറിയിരിക്കുന്ന സഞ്ജുവിന്റെ മോചനം ശരിയായ രീതിയില്‍ തന്നെയായിരുന്നോ എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റ സംശയം. ഇതു സംബന്ധിച്ച് മറുപടി നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് ആര്‍എം സാവന്ത്, സാധന ജാദവ് എന്നിവരുടെ ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടിരിക്കുകയാണ്.

നല്ല നടപ്പ് പരിഗണിച്ച് ശിക്ഷാകാലാവധി തീരുന്നതിനും എട്ടുമാസം മുമ്പേ ദത്തിനെ ജയില്‍ മോചിതനാക്കിയിരുന്നു. സഞ്ജയ് ദത്ത് നല്ല നടപ്പുകാരനാണെന്നു എങ്ങനെ നിങ്ങള്‍ക്കു മനസിലായെന്നാണു സര്‍ക്കാരിനോടു കോടതി ചോദിക്കുന്നത്. പൂനെ സ്വദേശി പ്രദീപ് ബലേക്കര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

1993 ലെ ബോംബെ സ്‌ഫോടനത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചു എന്ന കുറ്റത്തിനു ടാഡ നിയമപ്രകാരം ശിക്ഷവിധിക്കപ്പെട്ടയാളാണു സഞ്ജയ് ദത്ത്. ദത്തിനെ നേരത്തെ മോചിതനാക്കിയത് ന്യായമായി തന്നെയായിരുന്നോ എന്നാണ് ഇപ്പോള്‍ കോടതി ചോദിക്കുന്നത്. 2016 ഫെബ്രുവരിയിലാണ് ദത്ത് ജയില്‍ മോചിതനാകുന്നത്. യഥാര്‍ത്ഥ ശിക്ഷകാലാവധിക്കും എട്ടുമാസം നേരത്തെ. പൂനെ യേര്‍വാഡ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ദത്തിനെ നല്ലനടപ്പിന്റെ പേരിലായിരുന്നു ശിക്ഷാകലാവധി വെട്ടിച്ചുരുക്കിയത്.

2007 ജൂലൈ 31 നാണു മുംബൈ ടാഡ കോടതി ദത്തിനെ ആറുവര്‍ഷത്തെ കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 2013 ല്‍ സുപ്രിം കോടതി ശിക്ഷകാലവധി അഞ്ചുവര്‍മാക്കി കുറച്ചു. വിചാരണകാലം ശിക്ഷയില്‍ കുറവ് വരുത്തിയിരുന്നു. എന്നാല്‍ ഈ ശിക്ഷാകലയളവില്‍ ദത്തിന് 120 ദിവസത്തോളം പരോള്‍ അനുവദിക്കപ്പെട്ടിരുന്നു.ആകെ പതിനെട്ട് മാസമാണ് ദത്ത് ജയിലില്‍ കഴിഞ്ഞത്.

കോടതി ഇപ്പോള്‍ സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ചോദിച്ചിരിക്കുന്നത്, ശിക്ഷകാലയളവില്‍ പകുതി സമയത്തും പരോളിലായിരുന്ന ഒരാളെ നല്ലനടപ്പുകാരനായി നിശ്ചയിക്കാന്‍ എങ്ങനെ സമയം കിട്ടിയെന്നാണ്. ജയില്‍ ഡി ഐ ജിയുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നോ എന്നും കോടതി ചോദിക്കുന്നുു. അതോ ജയില്‍ സൂപ്രണ്ടന്റെ നേരിട്ട് ഗവര്‍ണര്‍ക്ക് തന്റെ റെക്കമന്‍ഡേഷന്‍് അയച്ചോ എന്നും കോടതി ആരായുന്നുണ്ട്. ഒരാഴ്ച കഴിഞ്ഞ്് കോടതി ഈ വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍