UPDATES

സല്‍മാന്‍ ഖാന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

അഴിമുഖം പ്രതിനിധി

മദ്യപിച്ച് വാഹനമോടിച്ച് വഴിയരികില്‍ കിടന്നുറങ്ങിയ ആളെ കൊന്നകേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വിധിച്ച ശിക്ഷ ബോംബെ ഹൈക്കോടതി മരവിപ്പിച്ചു. സെഷന്‍ കോടതി അഞ്ച് വര്‍ഷത്തെ ശിക്ഷയാണ് സല്‍മാന് വിധിച്ചിരുന്നത്. സെഷന്‍ കോടതി വിധിക്കെതിരെ സല്‍മാന്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി വിശദമായി കേള്‍ക്കാനായി മാറ്റിവച്ച സാഹചര്യത്തിലാണ് ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷത്തെ ശിക്ഷയായതിനാല്‍ ശിക്ഷ മരവിപ്പിക്കാന്‍ തടസ്സമില്ലായെന്നാണ് കോടതി പറഞ്ഞത്.

രണ്ടുദിവസത്തെ ജാമ്യക്കാലവധി കഴിഞ്ഞ് ഇന്ന് ജയിലിലേക്ക് പോകേണ്ടയിരുന്നതാണ് സല്‍മാന്‍. ഇന്ന് രാവിലെയാണ് സല്‍മാന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സുപ്രധാനമായ സാക്ഷികളെ വിസ്തരിച്ചില്ലെന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടുണെന്നും സല്‍മാന്റെ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. നിരവധി ആരാധകരായിരുന്നു ഇന്ന് ബോംബെ ഹൈക്കോടതി മുറ്റത്ത് തടിച്ചുകൂടിയത്. ഇതിനിടയില്‍ മുപ്പത്തിരണ്ടുകാരനായ ഒരു സല്‍മാന്‍ ആരാധകന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍