UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെന്‍സര്‍ ബോര്‍ഡിനെ കോടതി വെട്ടി ; ഉഡ്താ പഞ്ചാബിന് അനുകൂല വിധി

അഴിമുഖം പ്രതിനിധി 

ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് അനുകൂലമായി കോടതിവിധി. 89 രംഗങ്ങള്‍ മാറ്റണം എന്ന നിര്‍ദ്ദേശം സെന്‍സര്‍ബോര്‍ഡ് തീരുമാനം തള്ളുകയും ഒരേയൊരു ദൃശ്യം മാത്രമേ നീക്കം ചെയ്യേണ്ടതുള്ളു എന്നും കോടതി ഉത്തരവിട്ടു. ബോംബൈ ഹൈക്കോടതിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂലമായ വിധി പുറപ്പെടുവിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ നിന്നും 89 സീനുകള്‍ നീക്കം എന്ന തീരുമാനം രാജ്യവ്യാപകമായി പ്രതിഷേധത്തിനു കാരണമായതോടെ എണ്ണം ആയി സെന്‍സര്‍ബോര്‍ഡ് കുറച്ചിരുന്നു. ബോര്‍ഡിലെ ഒന്‍പത് അംഗങ്ങള്‍ സിനിമ കണ്ടെന്നും 13 സീനുകള്‍ നീക്കം ചെയ്ത് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഏകകണ്ഠമായി തീരുമാനം എടുത്തെന്നും സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനി ഇന്നലെ അറിയിച്ചിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോള്‍ സെന്‍സറിംഗ് ചെയ്യുകയല്ല സിബിഎഫ്‌സിയുടെ ജോലിയെന്നും സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കലാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പഞ്ചാബിലെ ലഹരികടത്തുമായി ബന്ധപ്പെട്ട വിഷയമാണ് ഉഡ്ത പഞ്ചാബ് ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിന്റെ പേരില്‍ നിന്നും പഞ്ചാബ് എന്ന വാക്കു മാറ്റുക, എംഎല്‍എ, പാര്‍ലമെന്റ് എന്നീ പദങ്ങള്‍ ഒഴിവാക്കുക എന്നതൊക്കെയായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍