UPDATES

വായന/സംസ്കാരം

ബുക്കര്‍ പ്രൈസ് 2018; 27കാരിയുള്‍പ്പെടെ ആറുപേര്‍ അവസാന പട്ടികയില്‍

അവസാനപട്ടികയിലെത്തിയ ബ്രിട്ടീഷ് എഴുത്തുകാരി ഡെയ്‌സി ജോണ്‍സണ്‍ ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 

2018 മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനുള്ള പുസ്തകളുടെ ചുരുക്കപ്പട്ടികയില്‍ യുകെയില്‍ നിന്നും മൂന്ന് നോമിനേഷനുകള്‍. ആറുപേരുള്ള പട്ടികയില്‍ ബാക്കി വരുന്നവരില്‍ രണ്ടുപേര്‍ യുഎസില്‍ നിന്നം ഒരാള്‍ യുകെ സ്വദേശിയുമാണ്. അന്ന ബുര്‍ന്‍സിന്റെ- മില്‍ക്ക്മാന്‍, എസി എഡ്യുഗാന്റെ വാഷിങ്ങ്ടണ്‍ ബ്ലാക്ക്, ഡെയ്‌സി ജോണ്‍സണിന്റെ- എവരിത്തിങ്ങ് അണ്ടര്‍, റെയ്ചല്‍ കുഷ്‌നറുടെ- മാര്‍സ് റൂം, റിച്ചാര്‍ഡ് പവേഴ്‌സിന്റെ- ഓവര്‍ സ്റ്റോറി, റോബില്‍ റോബര്‍ട്ടണ്‍- ദി ലോങ്ങ് ടേക്ക് എന്നിവയാണ് ഇത്തവണ അവസാന പട്ടികയില്‍ ഇടം പിടിച്ച പുസ്തകങ്ങള്‍. ഇതില്‍ ബേര്‍ണ്‍സ്, ജോണ്‍സണ്‍, റോബേര്‍ട്ട് സണ്‍ എന്നിവരാണ് യുകെയില്‍ നിന്നുള്ള എഴുത്തുകാര്‍. കുഷ്‌നേഴ്‌സ്, പവേഴ് എന്നിവര്‍ യുഎസ് സ്വദേശികളും എഡ്യൂഗാന്‍ കനേഡിയന്‍ എഴുത്തുകാരനുമാണ്.

അവസാനപട്ടികയിലെത്തിയ ബ്രിട്ടീഷ് എഴുത്തുകാരി ഡെയ്‌സി ജോണ്‍സണ്‍ ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഡെയ്‌സി ജോണ്‍സണ്‍ എഴുതിയ ആദ്യത്തെ നോവലാണ് പട്ടികയിലുള്ള ‘എവരിതിങ് അണ്ടര്‍’ ഒരു മാതാവിന്റെ ജീവിതാനുഭവങ്ങളുടെ ശക്തമായ ആഖ്യാനമായ നോവല്‍, ഒരു മകളുടെ അലച്ചിലും കാത്തിരിപ്പും ഒത്തുചേരലും അനിവാര്യമായ വേര്‍പാടുമാണ് നോവലിന്റെ ഇതിവൃത്തം. അതേസമയം, പുരസ്‌കാരത്തിന്റെ ആദ്യപട്ടികയില്‍ ഇടം പിടിച്ച് വാര്‍ത്താ പ്രാധാന്യം നേടിയ ഗ്രാഫിക്ക് നോവല്‍ സബ്രിനയ്ക്ക് പക്ഷേ അവസാന പട്ടികയില്‍ ഇടം നേടാനായില്ല.

തങ്ങള്‍ കണ്ടെത്തിയ ഫൈനലിസ്റ്റുകള്‍ ആറുപേരും പുതിയ ശൈലീ എഴുത്തിനെ കണ്ടെത്തിയവരാണ്. ഭാഷയില്‍ ഇവര്‍ ഒരുമിക്കുന്നുണ്ടെങ്കിലും ബാക്കി സമസ്ഥ മേഖലകളിലും വ്യത്യസ്ഥത പുലര്‍ത്തുന്നവരാണെന്നും വിധികര്‍ത്താക്കളില്‍ ഒരാളായ ക്വാമേ ആന്റണി അപ്പിയാഹ് പറയുന്നു. അപ്പിയാഹിനു പുറമേ പ്രമുഖ ഡിറ്റക്റ്റീവ് നോവലിസ്റ്റ് വാല്‍ മക്ഡര്‍മമിഡ്, ഫെമിനിസ്റ്റ് എഴുത്തുകാരന്‍ ജാക്വലിന്‍ റോസ്, സാംസ്‌കാരിക വിമര്‍ശകനായ ലിയോ റോബ്‌സണ്‍, ഗ്രാഫിക് നോവലിസ്റ്റായ ലീന്‍ ഷപ്റ്റണ്‍ എന്നിവരാന് വിധി കര്‍ത്താക്കളില്‍ മറ്റുള്ളവര്‍. 2,500 പൗണ്ട് സമ്മാനത്തുകയുള്ള ബുക്കര്‍ പുരസ്‌കാരം ഒക്ടോബര്‍ 8 ന് ലണ്ടനിലെ ഗില്‍ഡാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍