UPDATES

വായന/സംസ്കാരം

ശബരിമല കോടതി വിധി സ്ത്രീകൾക്ക് തലയുയർത്തി നടക്കാനാവുന്ന വിധി, നിലപാടിൽ മാറ്റമില്ല : എം മുകുന്ദൻ

അതെ സമയം സമകാലിക വിഷയങ്ങളിൽ എഴുത്തുകാരുടെ ശബ്ദവും സാന്നിധ്യവും ദുര്ബലമാക്കുന്നതായി എം മുകുന്ദൻ അഭിപ്രായപ്പെട്ടു

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള വിധി സ്വാഗതാർഹമാണെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. 2018ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചതിനെ കുറിച്ചുള്ള പ്രതികരണത്തിനിടെയായിരുന്നു മുകുന്ദന്റെ വാക്കുകൾ. എഴുത്തച്ഛൻ പുരസ്കാരം നേട്ടത്തിൽ സന്തോഷമുണ്ടെന്നും പുരസ്കാരം ഉത്തരവാദിത്തം വർധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2018ലെ എഴുത്തച്ഛൻ പുരസ്‌കാരമാണ് എം മുകുന്ദന് ലഭിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സംസ്ഥാന സർക്കാർ സാഹിത്യ മേഖലയിൽ നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ഇത്.

അതെ സമയം സമകാലിക വിഷയങ്ങളിൽ എഴുത്തുകാരുടെ ശബ്ദവും സാന്നിധ്യവും ദുര്ബലമാക്കുന്നതായി എം മുകുന്ദൻ അഭിപ്രായപ്പെട്ടു.. ” ഭീഷണികളും ഭയപ്പെടുത്തലുകളും അവരെ പുറകോട്ടു വലിക്കുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ മാഹി പ്രസ്‌ഫോറം സംഘടിപ്പിച്ച സി എച്ച് ഗംഗാധരൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കവെ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള വിധി സ്വാഗതാർഹമാണെന്ന് എം മുകുന്ദൻ അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീകൾക്ക് തലയുയർത്തി നടക്കാനാവുന്ന വിധിയാണ് പരമോന്നത നീതിപീഠത്തിൽനിന്നുണ്ടായത്. ദൈവത്തിന് മുന്നിൽ സ്ത്രീപുരുഷ വ്യത്യാസമുണ്ടാവരുത്. വിപ്ലവകരമായ മാറ്റത്തിന് കോടതിവിധി വഴിമരുന്നിടും. മാഹി പള്ളിയിലും ജഗന്നാഥക്ഷേത്രത്തിലും മനുഷ്യരായി പിറന്നവർക്കെല്ലാം പ്രവേശനമുണ്ട്, ദൈവത്തിന് മുന്നിൽ മനുഷ്യർക്ക് ഒരുതരത്തിലുള്ള വിവേചനവുമുണ്ടാവരുതെന്നും എം മുകുന്ദൻ പറഞ്ഞു.

കേരളം ശബരിമലകൊണ്ടാടിയ ഈ മാസം അട്ടപ്പാടിയില്‍ മരിച്ചത് 4 ശിശുക്കള്‍; 2018ല്‍ ഇതുവരെ 10 മരണം

ശബരിമലയില്‍ ‘സ്ത്രീപ്രവാഹം’: 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍