UPDATES

വായന/സംസ്കാരം

‘തന്റെ പുസ്തകങ്ങൾ നിരോധിച്ചാൽ നാളെ അംബേദ്‌കറിന്റെ പുസ്തകങ്ങളും നിരോധിക്കും’; കാഞ്ച ഐലയ്യ

ശൂദ്ര, ഒബിസി വിഭാഗങ്ങൾ തന്റെ പുസ‌്തകങ്ങൾ വായിച്ച‌് സ്വാധീനിക്കപ്പെടുന്നത‌് ചിലരെ ഭയപ്പെടുത്തുന്നു

ഡൽഹി സർവകലാശാലയിൽ തന്റെ പുസ്തകങ്ങള്‍ പഠിപ്പിക്കേണ്ടെന്ന തീരുമാനത്തിനു പിന്നില്‍ അക്കാദമിക‌് സ്വാതന്ത്ര്യം പൂർണ നിയന്ത്രണത്തിലാക്കാനുള്ള വലതുപക്ഷ ശക്തികളുടെ നീക്കമാണെന്ന് ദളിത‌് ചിന്തകൻ കാഞ്ച എലയ്യ. ‘ഇപ്പോൾ കാഞ്ച എലയ്യയെ നിരോധിച്ചാൽ പിന്നാലെ ഡോ. ബി ആർ അംബേദ‌്കറുടെ പുസ‌്തകവും നിരോധിക്കും.’ അദ്ദേഹം പറഞ്ഞു.

കാഞ്ച ഐലയ്യയുടെ ‘ഹിന്ദുത്വ’യെ കുറിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ സിലബസില്‍ നിന്ന് നിരോധിക്കാനും അക്കാദമിക രംഗത്ത് നിന്ന് ‘ദളിത്’ പദം ഒഴിവാക്കാനും ദല്‍ഹി സര്‍വകലാശാല സ്റ്റാന്‍ഡിങ് കമ്മിറ്റി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
ഹിന്ദുമതത്തെ അവഹേളിക്കുന്നതാണെന്നാരോപിച്ചാണ് പുസ്തകങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം. സര്‍വകലാശാല അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ പുസ്തകങ്ങള്‍ നിരോധിക്കും.

‘ഇപ്പോൾ കാഞ്ച എലയ്യയെ നിരോധിച്ചാൽ പിന്നാലെ ഡോ. ബി ആർ അംബേദ‌്കറുടെ പുസ‌്തകവും നിരോധിക്കും. കാരണം അംബേദ‌്കറുടെ പുസ‌്തകത്തിൽ ദളിതരെക്കുറിച്ചും അവർ നേരിട്ട അടിച്ചമർത്തലുകളുമാണ‌് ചർച്ച ചെയ്യുന്നത‌്. ശൂദ്ര, ഒബിസി വിഭാഗങ്ങൾ തന്റെ പുസ‌്തകങ്ങൾ വായിച്ച‌് സ്വാധീനിക്കപ്പെടുന്നത‌് ചിലരെ ഭയപ്പെടുത്തുന്നു’ – എലയ്യ പറഞ്ഞു.

എലയ്യയുടെ പുസ‌്തകങ്ങൾ ഹിന്ദുത്വത്തെ അവഹേളിക്കുന്നതാണെന്നും വിദ്യാർഥികൾക്ക‌് പഠിക്കാൻ നൽകാവുന്നതല്ലെന്നുമാണ‌് സ്റ്റാൻഡിങ‌് കമ്മറ്റി അംഗം പ്രൊഫ. ഹന്‍സ‌് രാജ‌് സുമൻ പ്രതികരിച്ചത‌്.Dalit Bahujan Political Thougth എന്ന പേപ്പറിലെ ‘ദളിത്’ എന്ന വാക്കാണ് കമ്മിറ്റി എതിര്‍ക്കുന്ന മറ്റൊരു കാര്യം. ‘ദളിത്’ പദം വിവിധ സ്ഥലങ്ങളില്‍ നിരോധിച്ചിട്ടുണ്ടെന്നും പകരം ‘Scheduled Caste’ എന്നുപയോഗിക്കണമെന്നുമാണ് നിര്‍ദേശം.

എലയ്യയുടെ ‘ ഗോഡ‌് അസ‌് പൊളിറ്റിക്കൽ ഫിലോസഫർ: ബുദ്ധാസ‌് ചലഞ്ച‌് ടു ബ്രാഹ‌്മണിസം’ എന്ന പുസ‌്തകവും ഒഴിവാക്കാൻ നീക്കമുണ്ട്. നവംബർ 15ന‌് ചേരുന്ന അക്കാദമിക‌് കൗൺസിൽ തീരുമാനം എടുത്തേക്കും.

ബനിയകളെന്ന സാമൂഹിക കൊള്ളക്കാരും ബ്രാഹ്മണരെന്ന ആത്മീയ ഫാസിസ്റ്റുകളും; കാഞ്ച ഐലയ്യ പ്രതികരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍