UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാരികയിലെ തെറ്റിന് കട ഉടമ അറസ്റ്റില്‍; സംഘപരിവാറിന്റെ ചില തമാശകള്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയെ അസ്വസ്ഥമാക്കുന്ന വലതുപക്ഷ തീവ്രവാദത്തിന് ഒരു ഇര കൂടി. ഭോപാലിലെ പുസ്തകക്കട ഉടമയാണ് ഒരു ഉറുദു വാരിക വിറ്റു എന്ന കുറ്റത്തിന് അറസ്റ്റിലായത്. വാരികയുടെ ഉള്ളടക്കത്തില്‍ ചില സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതാണ് പ്രശ്‌നത്തിനു കാരണം.

യാഷിക ബുക്ക് കോര്‍ണര്‍ ഉടമയായ ഷാഹിദ് ഖാനാണ് അറസ്റ്റിലായത്. നയി ദുനിയ എന്ന ഉറുദു വാരികയിലെ ഉള്ളടക്കത്തെപ്പറ്റി ലഭിച്ച പരാതിയിലാണ് നടപടി. വാരികയിലെ ലേഖനത്തിനൊപ്പം ബജ് രംഗ്ദള്‍ പ്രവര്‍ത്തകന്റെ ചിത്രം പ്രസിദ്ധീകരിച്ചതിനെ പറ്റിയായിരുന്നു പരാതി. ലേഖനവുമായി ബന്ധമില്ലാത്ത കമലേഷ് താക്കൂറിന്റെ ചിത്രമാണ് പ്രസിദ്ധീകരിച്ചത്.

മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295ാം വകുപ്പനുസരിച്ചാണ് പൊലീസ് ഖാനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ജാമ്യത്തില്‍ വിട്ടു. ഖാനെതിരെ നടപടിയെടുത്തത് വലതുപക്ഷ പ്രവര്‍ത്തകരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് പൊലീസ് വൃത്തങ്ങള്‍ സമ്മതിക്കുന്നു.

ഭോപാല്‍ നോര്‍ത്ത് എസ് പി അരവിന്ദ് സക്‌സേന അറസ്റ്റ് വിവരം സ്ഥിരീകരിച്ചു. ‘ആക്ഷേപകരമായ ലേഖനം പ്രസിദ്ധീകരിച്ചു എന്നും ചിത്രം ഉപയോഗിച്ചു എന്നുമുള്ള പരാതിയിലാണ് അറസ്റ്റ്.’

‘ഖാനെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നു മനസിലാകുന്നില്ല. വാരിക ഭോപ്പാലിലും മറ്റ് നഗരങ്ങളിലും നിരവധി സ്ഥലങ്ങളില്‍ വില്‍ക്കുന്നതാണ്. കടയില്‍ അനവധി പുസ്തകങ്ങളും മാസികകളും വര്‍ത്തമാനപ്പത്രങ്ങളും വില്‍ക്കുന്നു. വില്‍ക്കുന്നയാള്‍ ഇതെല്ലാം വായിക്കുമോ? പരാതി ലഭിച്ചാലുടന്‍ അറസ്റ്റ് ചെയ്യുന്നതെങ്ങനെ?’ ഖാന്റെ സുഹൃത്ത് ചോദിക്കുന്നു.

‘സംഭവം ഞെട്ടിച്ചു. വിതരണക്കാരും കടയുടമകളും വില്‍പനക്കാരുമടങ്ങുന്ന ശൃംഖല വഴിയാണ് വര്‍ത്തമാന പത്രങ്ങള്‍ വായനക്കാരിലെത്തുന്നത്. ഭോപാലില്‍ത്തന്നെ വളരെയധികം പേര്‍ ഇത് വില്‍ക്കുന്നു. അവരെന്തിനാണ് എന്നെ അറസ്റ്റ് ചെയ്തത്?’ ഖാന്‍ ചോദിക്കുന്നു. പഴയ നഗരത്തിന്റെ ഭാഗമായ ഇമാമി ഗേറ്റിലാണ് ഖാന്റെ കട. നയി ദുനിയ ഉറുദുവിലെ പ്രമുഖ വാരികയാണ്. മുന്‍ എംപിയായ ഷാഹിദ് സിദ്ദിഖിയാണ് മുഖ്യ പത്രാധിപര്‍. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍