UPDATES

വായിച്ചോ‌

സര്‍ക്കാര്‍ റോഡ്‌ ഉണ്ടാക്കിയില്ല; ജനങ്ങള്‍ ഉണ്ടാക്കി

ഗ്രാമവാസികളില്‍ നിന്ന് പണം പിരിച്ചാണ് റോഡ് നിര്‍മ്മിച്ചത്.

ആസാമിലെ ദിമ ഹസാവോ ജില്ലയിലുള്ള ബോറോ റോബി ഗ്രാമവാസികള്‍ ഏറെക്കാലമായി റോഡ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല. ഗ്രാമവാസികള്‍ പിന്നെ ആരെയും കാത്ത് നിന്നില്ല. ആറ് കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചു. ഒറ്റപ്പെട്ട് നിന്നിരുന്ന തങ്ങളുടെ ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചു.

അച്ചിംഗ് സെമെ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ഗ്രാമീണര്‍ക്ക് ആവശ്യമായ ഉപദേശം നല്‍കിയത്. തൊട്ടടുത്തുള്ള സൈകാംഗ് ഗ്രാമത്തിലേയ്ക്കാണ് റോഡ് നിര്‍മ്മിച്ചത്. ഇവിടെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നേരത്തെ റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. ഗ്രാമവാസികളില്‍ നിന്ന് പണം പിരിച്ചാണ് റോഡ് നിര്‍മ്മിച്ചത്. അച്ചിംഗ് സെമെയും സംഭാവന നല്‍കി. ഒന്നര ലക്ഷമാണ് പദ്ധതി ചിലവായി ആദ്യം കണക്കാക്കിയത്. വിദേശത്ത് നിന്നും സംഭാവനയെത്തി. നവംബര്‍ 26ന് തുടങ്ങിയ റോഡ് നിര്‍മ്മാണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയായി. സര്‍ക്കാരിന്‌റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായില്ലെങ്കില്‍ ബോറോ റോബിയിലെ പോലെ മറ്റ് ഗ്രാമങ്ങളിലും റോഡ് നിര്‍മ്മിക്കുമെന്ന് അച്ചിംഗം സെമെ വ്യക്തമാക്കുന്നു.

ദിമ ഹസാവോ ജില്ലയിലെ മുപ്പതോളം ഗ്രാമങ്ങളില്‍ റോഡില്ല. മേഖലയിലെ മുപ്പതോളം ഗ്രാമങ്ങളില്‍ റോഡിന് പുറമെ വൈദ്യുതിയുമില്ല. ചുരുക്കം ചില ഗ്രാമങ്ങളില്‍ മാത്രമാണ് വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

വായനയ്ക്ക്: https://goo.gl/nzuGgH

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍