UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

അഴിമുഖം പ്രതിനിധി

ലോകബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു. നീണ്ട 34 വര്‍ഷം പാര്‍ക്കിന്‍സണ്‍ രോഗവുമായി മല്ലിട്ടുകൊണ്ടിരുന്ന 74 കാരനായ അലി ഇന്നലെ വൈകിട്ടോടെയാണ് മരണത്തിനു കീഴടങ്ങിയത്. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൂന്നുതവണ ലോക ഹെവിവൈറ്റ് ചാമ്പ്യനായിരുന്നു മുഹമ്മദ് അലി ബോക്‌സിംഗ് റിംഗില്‍ എതിരാളികളില്ലാതെ വിരാജിച്ച ജേതാവായിരുന്നു.

1942 ജൂണ്‍ 17 ന് കെന്റക്കിയിലെ ലൂയിസ് വില്ലെയിലായിരുന്നു മുഹ്ഹമദാലി എന്ന കാഷ്യസ് ക്ലേയുടെ ജനനം. 12 ആം വയസില്‍ ബോക്‌സിംഗ് റിംഗിലെത്തിയ മുഹമ്മദാലി 1960 ലെ റോം ഒളിമ്പിക്‌സില്‍ സ്വര്‍ണംനേടിയാണ് ലോകത്തിന്റെ ശ്രദ്ധയിലെത്തിയത്.

ഇടിക്കൂട്ടില്‍ എതിരാളികളോടെന്നപോലെ തന്നെയായിരുന്നു അമേരിക്കയില്‍ നടന്നുവന്നിരുന്ന വംശീയതയ്‌ക്കെതിരെയും അലിയുടെ സമീപനം. കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങളെ നഖശിഖാന്തം എതിര്‍ത്തിരുന്ന വ്യക്തി കൂടിയായിരുന്നു അലി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍