UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസം, കുടിയേറ്റം; ഒരു BRAC അനുഭവം

ഈയിടെ ഞാന്‍ BRAC സ്ഥാപകനും അധ്യക്ഷനുമായ സര്‍ ഫസല്‍ അബെദിനെ ധാക്കയില്‍ സന്ദര്‍ശിക്കുകയുണ്ടായി. നോബല്‍ സമ്മാന ജേതാവായ പ്രൊഫസര്‍ മുഹമ്മദ് യൂനസാണ് എനിക്കതിനുള്ള അവസരമൊരുക്കിയത്.

ലോകത്തിലെ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന വികസന സംഘടനകളിലൊന്നാണ് BRAC. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രാജ്യവികസനത്തിനായി രൂപവത്കരിച്ച BRAC ഇപ്പോള്‍ 10 രാജ്യങ്ങളിലെ 139 ദശലക്ഷം ജനങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ആദ്യ ലക്ഷ്യങ്ങള്‍ സഫലീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ പേരിലും മാറ്റം വരുത്തിയ സംഘടന അടുത്ത ഘട്ടം ലക്ഷ്യങ്ങള്‍ ഉന്നമിട്ട് അതും നേടിയെടുത്തു. പിന്നീട് തങ്ങള്‍ക്കൊരു മുഴുവന്‍ പേര് വേണ്ടെന്ന് അവര്‍ തീരുമാനിക്കുകയും ചെയ്തു. മേല്‍പ്പറഞ്ഞ 10 രാജ്യങ്ങള്‍ക്ക് പുറമെ യു.എസ്, യു.കെ, നെതര്‍ലാണ്ട്സ് എന്നിവടങ്ങളില്‍ ധനസമാഹരണത്തിനുള്ള സാന്നിധ്യവും ഉണ്ട്.

ഞാന്‍ അവര്‍ക്കൊപ്പം ഒരു പ്രാദേശിക സന്ദര്‍ശനം നടത്തി. അവരുടെ 3 പരിപാടികളെക്കുറിച്ച് ഞാന്‍ മനസിലാക്കിയത് അങ്ങനെയാണ്:

അതി ദരിദ്രരെ ലക്ഷ്യ വെക്കുന്നത് –  സര്‍ക്കാര്‍ വക ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതികള്‍ ഉണ്ടെങ്കിലും അതിദരിദ്രര്‍ക്കായി (ജനസംഖ്യയുടെ 8%) കൂടുതല്‍ കാര്യക്ഷമമായ സാമൂഹ്യ സുരക്ഷ പരിപാടികളും പദ്ധതികളും നടപ്പാക്കേണ്ടതുണ്ടെന്ന് BRAC കണ്ടെത്തി. ശരിയായ പാര്‍പ്പിടമില്ലാത്തവരും, പലതരം രോഗങ്ങള്‍ പിടിപെടുന്നതിന് കൂടുതല്‍ അപായസാധ്യതയുള്ളവരും, നിരക്ഷരരും, അടിക്കടിയുള്ള പ്രകൃതിക്ഷോഭങ്ങളുടെ ഇരകളുമാണ് ഇക്കൂട്ടര്‍. ഈ വിഭാഗത്തില്‍പ്പെട്ടവരെ സൂക്ഷ്മതയോടെ തെരഞ്ഞെടുത്തതിന് ശേഷം 3 ദിവസത്തെ പരിശീലനം നല്കുന്നു. ചെറുകിട വ്യാപാര സംരംഭങ്ങള്‍ തുടങ്ങാനും നടത്താനുമുള്ള പരിശീലനമാണ് അധികവും. പരിശീലനച്ചെലവ് (വികസ്വര രാജ്യങ്ങളില്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഇത് ശ്രദ്ധിക്കേണ്ടതാണ്) BRAC വഹിക്കുന്നു. പരിശീലനത്തിന് ശേഷം അവരെ ഇഷ്ടമുള്ള ഒരു വ്യാപാര സംരഭം തുടങ്ങാന്‍ സഹായിക്കുന്നു. ഇതിനാവശ്യമായ സ്ഥലം കണ്ടെത്താനും അസംസ്കൃത വസ്തുക്കള്‍ സമാഹരിക്കാനുമൊക്കെ പ്രോഗ്രാം ഓഫീസര്‍ അവരെ സഹായിക്കും.

അതിദരിദ്രരെത്തന്നെ ‘പ്രത്യേകം’‘മറ്റുള്ളവര്‍’ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കിയിരിക്കുന്നു. ആദ്യത്തെ കൂട്ടര്‍ക്ക് സംരംഭം തുടങ്ങാന്‍ ധനസഹായം നല്കുമ്പോള്‍ രണ്ടാമത്തെ വിഭാഗത്തിന് വായ്പയാണ് നല്‍കുന്നത്. പരിശീലനത്തിന് ഒരാഴ്ച്ചക്കു ശേഷം രണ്ടു വിഭാഗത്തിനും ഒരു ചെറിയ തുക ഉപജീവന സഹായമായി നല്കും. പുതിയ സംരംഭം ലാഭം ഉണ്ടാക്കാന്‍ തുടങ്ങാത്തതുകൊണ്ടാണിത്. BRAC അധികൃതര്‍ സംരഭങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഗൃഹസന്ദര്‍ശനങ്ങളും നടത്തും. 6 സാമൂഹ്യ, ആരോഗ്യ വിഷയങ്ങളാണ് ഇതിന് മാനദണ്ഡമാക്കുക. ഒന്നര വര്‍ഷത്തിന് ശേഷം വരുന്ന വിശ്വാസ വര്‍ധക പരിശീലനത്തിനുള്ളവരെ തെരഞ്ഞെടുക്കുന്നതും ഇതിനെ ആശ്രയിച്ചാണ്. സംരംഭങ്ങളെ വിലയിരുത്തുന്നതിനുള്ള സൂചകങ്ങള്‍ പൊതുവില്‍ താഴെ പറയുന്നവയാണ്:

1. ഒരാഴ്ച്ച ചുരുങ്ങിയത് 50 ടാക്ക സമ്പാദിക്കുക
2. പ്രതിമാസം 10,000 ടാക്ക വരുമാനം ഉണ്ടാകുക 
3. അവര്‍ക്കും കുടുംബത്തിനും എല്ലാ ദിവസവും പോഷകസമൃദ്ധമായ ആഹാരം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക
4. കുടുംബത്തില്‍ ബാല വിവാഹം അനുവദിക്കുന്നില്ല
5. കുട്ടികളെ എല്ലാവരെയും വിദ്യാലയത്തില്‍ അയക്കുക
6.  മൂന്ന് കുട്ടികളായാല്‍ ജനന നിയന്ത്രണ മാര്‍ഗങ്ങള്‍ നടപ്പാക്കുക

ചേരികളില്‍ തുടക്കക്കാര്‍ക്കായി BRAC ഒരു ചെറി ദാരിദ്ര്യ നിര്‍മ്മാര്‍ജന സമിതിക്കു രൂപം കൊടുത്തിരിക്കുന്നു. ഒരേ ചേരിയില്‍ നിന്നുള്ള താരതമ്യേന മെച്ചമായ ജീവിത സാഹചര്യങ്ങളുള്ള 13 പേര്‍ അതേ ചേരിയിലെ സഹായവും വഴികാട്ടലും ആവശ്യമുള്ളവരെ സഹായിക്കുന്നു. ഒരു കുഴപ്പക്കാരനെ മെരുക്കുന്നത് മുതല്‍ വ്യാപാരം പച്ചപിടിക്കാത്തത് നേരെയാക്കല്‍ വരെ ഇതില്‍ ഉള്‍പ്പെടും. ഇത്തരം പ്രശ്നങ്ങള്‍ ശരിയായി പരിഹരിക്കപ്പെടുന്നു എന്നു അവസാനം വരെ സമിതി ഉറപ്പുവരുത്തുന്നു.

വിദ്യാഭ്യാസ പദ്ധതി– വിദ്യാലയത്തില്‍ പോകാത്തവരോ കൊഴിഞ്ഞുപോയവരോ ആയ കുട്ടികള്‍ക്കായി അവര്‍ ഒറ്റമുറി പ്രാഥമിക വിദ്യാലയങ്ങള്‍ നടത്തുന്നു. സാര്‍വത്രിക വിദ്യാഭ്യാസമാണ് ലക്ഷ്യം. ഞാന്‍ പോയ വിദ്യാലയത്തില്‍ 8-11 പ്രായത്തിലുള്ള കുട്ടികളാണ് ഉണ്ടായിരുന്നത്. 4 വര്‍ഷത്തിനുള്ളില്‍ അവര്‍ 5-ആം തരം പൂര്‍ത്തിയാക്കും. പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും നല്‍കുന്നത് BRAC ത്തന്നെയാണ് (ഗ്രാമീണ മേഖലകളില്‍ അവര്‍ ഭക്ഷണവും നല്കുന്നു). പുതിയ അദ്ധ്യാപകന് 15 ദിവസത്തെ പരിശീലനം നല്കുന്നു. എല്ലാ വര്‍ഷവും 3 ദിവസത്തെ പുതുക്കല്‍  പരിശീലനവും ഉണ്ട്. കുട്ടികളോടൊത്തുള്ള സമയം അവിസ്മരണീയമായിരുന്നു. ഇതേ സ്ഥലത്തു തന്നെ സ്കൂള്‍ സമയം കഴിഞ്ഞുവരുന്ന കൌമാരക്കാര്‍ക്ക് സംഗീതം, നാടകം, ICT, കമ്പ്യൂട്ടര്‍, മാധ്യമപ്രവര്‍ത്തനം, കോഴിവളര്‍ത്തല്‍ തുടങ്ങി പലതരം പരിശീലനങ്ങളും നല്കുന്നുണ്ട്. വിദ്യാലയം കേന്ദ്രമാക്കി കായിക പരിപാടികളും സംഘടിപ്പിക്കുന്നു. വിദ്യാലയത്തിനുള്ള സ്ഥലത്തിന്റെ വാടക നല്‍കുന്നതും BRAC ആണ്.


കുടിയേറ്റ പദ്ധതി-
തൊഴിലിനായി ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും, വിദേശത്തേക്കും കുടിയേറിയവരെ സഹായിക്കുന്നുണ്ട്. രണ്ടാമത്തെ വിഭാഗത്തെയാണ് കൂടുതലായി ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിദേശത്തു പോയ തൊഴിലാളികള്‍ നാട്ടിലേക്കയച്ച തുക ഏതാണ്ട് 15 ബില്ല്യണ്‍ ഡോളറാണ്. 10 ദശലക്ഷത്തോളം പേര്‍ വിദേശത്തു പണിയെടുക്കുന്നു. അത്തരത്തില്‍ കുടിയേറ്റ സാധ്യതയുള്ളവരെ അതിനാവശ്യമായ തെരഞ്ഞെടുപ്പുകള്‍ നടത്താവുന്ന രീതിയില്‍ പരിശീലിപ്പിക്കുന്നു. ഇതില്‍ ആര്‍ക്കും ചേരാവുന്നതാണ്. പല ബംഗ്ലാദേശികള്‍ക്കും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ തൊഴിലുടമകളില്‍ നിന്നും ചൂഷണം അനുഭവിക്കേണ്ടിവരുന്നു എന്ന തിരിച്ചറിവാണ് BRAC-നെ ഇതിന് പ്രേരിപ്പിച്ചത്. തങ്ങള്‍ക്കാവശ്യമായ രേഖകള്‍ പരിശോധിക്കാനും ഇത് തൊഴിലാളികളെ സഹായിക്കുന്നു. കുടിയേറ്റത്തെ കുറിച്ചു ആളുകളെ ബോധവാന്‍മാരാക്കുന്ന ഒരു തെരുവ് നാടകവും ഞാന്‍ കണ്ടു. ഈ പ്രക്രിയയിലെ ചതിക്കുഴികളെക്കുറിച്ചും ആവശ്യമായ തയ്യാറെടുപ്പുകളെക്കുറിച്ചുമൊക്കെ അത് വിശദമാക്കുന്നു. ദീര്‍ഘകാലത്തേക്ക് കുടുംബത്തിലെ പ്രധാന വരുമാനദാതാവ് പുറത്തുപോകുന്നതില്‍ കുടുംബങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളും ഉപദേശവും അവര്‍ നല്കുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ വിദേശത്തു നിന്നും വെറും കയ്യോടെ മടങ്ങേണ്ടി വരികയും ചെയ്യാമെന്നും ആളുകളെ ബോധ്യപ്പെടുത്തുന്നു. മനുഷ്യക്കടത്ത് തടയാന്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിച്ചു പ്രവര്‍ത്തിക്കുന്നുമുണ്ട്. കുടിയേറ്റ പ്രക്രിയയിലെ ചെലവ് മിതമായി നിര്‍ത്താനും ശ്രമങ്ങളുണ്ട്.

സന്ദര്‍ശനത്തിന്റെ ഒടുവില്‍ സര്‍ ഫസല്‍ അബെദുമായി ഞാന്‍ ഒരു മണിക്കൂര്‍ കൂടിക്കാഴ്ച്ച നടത്തി.

മറ്റേത് സര്‍ക്കാര്‍ സംവിധാനവും പോലെ വിപുലമാണ് BRAC ശൃംഖല. ബംഗ്ലാദേശിലെ പ്രവര്‍ത്തനങ്ങള്‍ക്കും അന്തരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്കുമായി അവര്‍ക്ക് രണ്ടു ഭരണ സമിതികളാണുള്ളത്.


സര്‍ ഫസല്‍ അബെദ്

ഏതാണ്ട് 30 വ്യത്യസ്ത വകുപ്പുകള്‍-കൃഷി, ലിംഗ നീതി, ഭക്ഷ്യ, പാല്‍ പദ്ധതികള്‍, സൂക്ഷ്മ വായ്പ, തുടങ്ങിയവ- ആഭ്യന്തര ആവശ്യങ്ങള്‍ നടപ്പാക്കാനുള്ളവയ്ക്ക് പുറമെ. ഇവ തമ്മിലുള്ള വിനിമയങ്ങള്‍ അതീവ കൃത്യതയോടെ നടപ്പാക്കുന്നു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഞാനതിന്റെ രൂപരേഖ വരക്കാന്‍ ശ്രമിച്ചു. അല്പനേരത്തിനുള്ളില്‍ അതൊരു വിമാന പാതകളുടെ ചിത്രം പോലെയായി!

സര്‍ ഫസലിന് 80 വയസായി. ജീവിതത്തിന്റെ പകുതിയും ഈയൊരു ലക്ഷ്യത്തിനായാണ് അദ്ദേഹം ചെലവിട്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍