UPDATES

ബ്രസീലിന് ഫുട്‌ബോള്‍ സ്വര്‍ണം

Avatar

അഴിമുഖം പ്രതിനിധി

ജര്‍മനിയോടുള്ള പ്രതികാരം, വിമര്‍ശകര്‍ക്കുള്ള മറുപടി, എല്ലാത്തിലും വലുതായി സ്വന്തം നാട്ടുകാര്‍ക്കുള്ള സമ്മാനം; ഇതെല്ലാം ഇന്നലെ റിയോഡിജനീറയില്‍ നടന്ന ഫൈനലില്‍ ബ്രീസില്‍ നടപ്പിലാക്കി. വലിയ തിരിച്ചടികള്‍ക്കൊടുവില്‍ സ്വന്തം രാജ്യത്ത് നടന്ന ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ ഉജ്വല മടങ്ങി വരവ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മനിയെ 5-4 നു പരാജയപ്പെടുത്തിയാണ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ബ്രസീല്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. അഞ്ചു തവണ ലോകകപ്പ് നേടിയ ബ്രസീലിന് ഇതുവരെ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാന്‍ കഴിഞ്ഞിരുന്നില്ല. 2014 ഫുട്‌ബോള്‍ ലോകകപ്പ് സെമി ഫൈനലില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ജര്‍മനിയില്‍ നിന്നേറ്റ കനത്ത പരാജയത്തിനുള്ള മറുപടികൂടിയ്ണ് ഈ വിജയം.

മത്സരം നിശ്ചിത സമയത്തും അധിക സമയത്തും (1-1) സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ നെയ്മര്‍ എടുത്ത അവസാനത്തെ പെനാല്‍റ്റിയിലൂടെയാണ് ബ്രസീല്‍ വിജയം വലയിലാക്കിയത്.

ബ്രസീലിനെ ഒളിമ്പിക്‌സ് ചാമ്പ്യന്‍മാരാക്കിയതിനു പിന്നാലെ നെയ്മര്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയും ചെയ്തു. ക്യാപ്റ്റന്‍ എന്ന നിലയില്‍ വലിയനേട്ടം സ്വന്തമാക്കിയെന്നും നെയ്മര്‍ മത്സരശേഷം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍