UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെലെ വിവാഹിതനാകൂന്നു

അഴിമുഖം പ്രതിനിധി

ഫുട്‌ബോള്‍ ഇതിഹാസം പെലെ വിവാഹതിനാകുന്നു. 75 കാരനായ പെലെയുടെ മൂന്നാം വിവാഹമാണ് ജപ്പാന്‍ സ്വദേശിയും ബിസിനസുകാരിയുമായ 50 കാരി മര്‍സിയ സിബൈല അവോക്കിയുമായി നടക്കുന്നത്. ആറു വര്‍ഷവുമായി ഇരുവരും അടുത്ത പരിചയത്തിലായിരുന്നു. പെലെയ്‌ക്കൊപ്പം പല പൊതുപരിപാടികളിലും സിബൈല പങ്കെടുത്തിരുന്നു. 1980 ല്‍ ന്യുയോര്‍ക്കല്‍വച്ചാണ് പെലെ- സിബൈല ആദ്യസംഗമം ഉണ്ടാകുന്നതെങ്കിലും ഇരുവരും ഹൃദയബന്ധത്തില്‍ ആകുന്നത് ആറുവര്‍ഷങ്ങള്‍ക്കു മുമ്പുമാത്രമാണ്.

റോസ്‌മേരി ചോല്‍ബി, അസ്സിരിയ നാസിമെന്റോ എന്നിവരായിരുന്നു പെലെയുടെ ആദ്യഭാര്യമാര്‍. ഇരുവരിലുമായി അഞ്ചു കുട്ടികള്‍ പെലെയ്ക്കുണ്ട്. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നിമിത്തം ആശുപത്രിവാസത്തിലായിരുന്നു പെലെ രോഗങ്ങളെ ജയിച്ചാണ് പുതിയൊരു വിവാഹജീവിതത്തിലേക്കു കൂടി കടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍