UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റൊണാള്‍ഡീന്യോ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

അഴിമുഖം പ്രതിനിധി

കോഴിക്കോട് സന്ദര്‍ശനം നടത്തുന്ന ബ്രസീല്‍ ഫുട്‌ബോള്‍ താരം അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിനു മുന്നിലേക്ക് ട്രാഫിക് സിഗ്നല്‍ പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ് മറിയുന്നത് കണ്ട് ഡ്രൈവര്‍ കാര്‍ നിര്‍ത്തിയതാണ് അപകടം ഒഴിവാക്കിയത്. ഫുട്‌ബോള്‍ ഫോര്‍ പീസ് എന്ന പദ്ധതിയുടെ സ്‌കൂള്‍ തല ഉദ്ഘാടനത്തിനായി നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം. പൊലീസ് പോസ്റ്റ് റോഡില്‍ നിന്നും മാറ്റുകയും താരം സ്‌കൂളിലേക്ക് പോകുകയും ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍